ബൈ​ര​ക്കു​പ്പ പാ​ലം നി​ർ​മാ​ണം: വീ​ണ്ടും പ്ര​തീ​ക്ഷ
Friday, September 24, 2021 12:53 AM IST
പു​ൽ​പ്പ​ള്ളി: പെ​രി​ക്ക​ല്ലൂ​രി​ൽ ക​ബ​നി ന​ദി​ക്കു കു​റു​കെ​യു​ള്ള ബൈ​ര​ക്കു​പ്പ പാ​ലം നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു വീ​ണ്ടും പ്ര​തീ​ക്ഷ. അ​ന്ത​ർ സം​സ്ഥാ​ന പാ​ത​ക​ൾ വ​ന​ത്തി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന​തി​നാ​ൽ നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ബ​ദ​ൽ പാ​ത​ക​ളി​ൽ ഈ ​റോ​ഡും സ​ജീ​വ​മാ​യി പ​രി​ഗ​ണി​ക്കു​ന്ന​താ​യാ​ണ് സൂ​ച​ന.
ബ​ത്തേ​രി-​ഗു​ണ്ട​ൽ​പേ​ട്ട, ബാ​വേ​ലി-​മൈ​സൂ​രു റോ​ഡു​ക​ളി​ൽ രാ​ത്രി​യാ​ത്ര നി​രോ​ധ​നം നി​ല​നി​ൽ​ക്കു​ക​യാ​ണ്. ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ക​ർ​ണാ​ട​ക​യു​ടെ ഭാ​ഗ​ത്തു നി​ന്ന് ഉ​ണ്ടാ​യി​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സു​പ്രീം കോ​ട​തി നി​ർ​ദേ​ശാ​നു​സ​ര​ണം രൂ​പീ​ക​രി​ച്ച വി​ദ​ഗ്ധ സ​മി​തി ബ​ദ​ൽ പാ​ത ക​ണ്ടെ​ത്തു​ന്ന കാ​ര്യ​ത്തി​ൽ അ​ഭി​പ്രാ​യ​ങ്ങ​ൾ ആ​രാ​യു​ക​യാ​ണ്. നി​ല​വി​ൽ നി​രോ​ധ​ന​ത്തെ തു​ട​ർ​ന്ന് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ആ​ളു​ക​ൾ ബ​ദ​ൽ പാ​ത​യാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഗോ​ണി​ക്കു​പ്പ-​കു​ട്ട-​കാ​ട്ടി​ക്കു​ളം റോ​ഡാ​ണ്.
നി​ർ​ദി​ഷ്ട ബൈ​ര​ക്കു​പ്പ പാ​ല​മ​ട​ങ്ങു​ന്ന റോ​ഡും ബ​ദ​ൽ പാ​ത നി​ർ​ദേ​ശം പ​രി​ഗ​ണി​ക്കു​ന്ന​തി​ന്‍റെ കൂ​ട്ട​ത്തി​ൽ ഉ​ണ്ടെ​ന്നാ​ണ് സൂ​ച​ന. പെ​രി​ക്ക​ല്ലൂ​രി​ൽ നി​ന്ന് ബൈ​ര​ക്കു​പ്പ​യി​ലേ​ക്ക് പാ​ലം നി​ർ​മി​ച്ചാ​ൽ ബാ​വ​ലി- മൈ​സൂ​രു ദേ​ശീ​യ പാ​ത​യി​ലേ​ക്കെ​ത്താ​ൻ വെ​റും 500 മീ​റ്റ​ർ ദൂ​രം മാ​ത്ര​മാ​ണു​ള്ള​ത്. മ​റ്റു പാ​ത​ക​ളെ അ​പേ​ക്ഷി​ച്ച് ഈ ​വ​ഴി വ​ന​വും കു​റ​വാ​ണ്. 1994 സെ​പ്റ്റം​ബ​ർ 22നാ​ണ് ബൈ​ര​ക്കു​പ്പ പാ​ല​ത്തി​നു ത​റ​ക്ക​ല്ലി​ട്ട​ത്.അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി കെ. ​ക​രു​ണാ​ക​ര​നും ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി വീ​ര​പ്പ മൊ​യ്‌​ലി​യും ചേ​ർ​ന്നാ​യി​രു​ന്നു പെ​രി​ക്ക​ല്ലൂ​രി​ൽ ക​ല്ലി​ട്ട​ത്. പി​ന്നീ​ടു പാ​ല​ത്തി​നെ​തി​രെ ക​ർ​ണാ​ട​ക വ​നം​വ​കു​പ്പ് രം​ഗ​ത്തു​വ​ന്നു. പാ​ലം വ​ന്നാ​ൽ അ​തി​ർ​ത്തി കേ​ന്ദ്രീ​ക​രി​ച്ചു ക​ള്ള​ക്ക​ട​ത്തും മ​റ്റും വ​ർ​ധി​ക്കു​മെ​ന്നാ​യി​രു​ന്നു വാ​ദം. ഇ​തോ​ടെ പാ​ലം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി. 145 മീ​റ്റ​റോ​ളം ദൂ​ര​ത്തി​ലാ​ണ് പാ​ലം നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. നി​ര​വ​ധി ത​വ​ണ സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ൾ പാ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബം​ഗ​ളൂ​രു​വി​ലും മ​റ്റും പോ​യി ച​ർ​ച്ച ന​ട​ത്തി. കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ അ​നു​മ​തി ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം അ​നു​മ​തി നി​ഷേ​ധി​ച്ചു. എ​ട്ട​ര കോ​ടി രൂ​പ​യാ​ണ് പാ​ല​ത്തി​നാ​യി ചെ​ല​വ് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. ബൈ​ര​ക്കു​പ്പ പാ​ലം യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​നു വേ​ണ്ടി ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ട് പോ​കാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണ് പ്ര​ദേ​ശ​ത്തു​കാ​ർ.