ക​ടു​വ​യെ പി​ടി​ക്കാ​ൻ കൂ​ട് സ്ഥാ​പി​ച്ചു
Friday, September 24, 2021 12:52 AM IST
ഗൂ​ഡ​ല്ലൂ​ർ: ശ്രീ​മ​ധു​ര പ​ഞ്ചാ​യ​ത്തി​ലെ അ​ന്പ​ല​മൂ​ല​യി​ൽ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ന്ന ന​ര​ഭോ​ജി ക​ടു​വ​യെ പി​ടി​കൂ​ടാ​ൻ വ​നം​വ​കു​പ്പ് കൂ​ട് സ്ഥാ​പി​ച്ചു. പ​ഞ്ചാ​യ​ത്തി​ൽ ക​ടു​വ​യു​ടെ ആ​ക്ര​മ​ണം നി​ത്യ​സം​ഭ​വ​മാ​യ​തോ​ടെ​യാ​ണ് കൂ​ട് സ്ഥാ​പി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം തു​റ​പ്പ​ള്ളി​യി​ലും മാ​ക്ക​മൂ​ല​യി​ലും വ​നം​വ​കു​പ്പ് ഓ​ഫീ​സു​ക​ൾ​ക്ക് മു​ന്പി​ൽ നാ​ട്ടു​കാ​ർ ഉ​പ​രോ​ധ സ​മ​രം ന​ട​ത്തി​യി​രു​ന്നു.
ഇ​തേ​തു​ട​ർ​ന്നാ​ണ് ഇ​ന്ന​ലെ രാ​വി​ലെ വ​നം​വ​കു​പ്പ് അ​ന്പ​ല​മൂ​ല​യി​ൽ കൂ​ട് സ്ഥാ​പി​ച്ച​ത്. ഈ ​മേ​ഖ​ല​യി​ൽ 35 വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ ക​ടു​വ​യേ​യും കൊ​ല​കൊ​ന്പ​ൻ വി​നാ​യ​ക​ൻ ആ​ന​യേ​യും നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണ്. അ​ന്പ​ല​മൂ​ല സ്വ​ദേ​ശി ഏ​ലി​യാ​മ്മ​യു​ടെ പ​ശു​വി​നെ ക​ടു​വ ക​ടി​ച്ചു കൊ​ന്നി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് സം​ഭ​വം. വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ ഓ​രോ സം​ഘ​ങ്ങ​ളാ​യി വ​ന​മേ​ഖ​ല​യി​ൽ രാ​പ്പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ റോ​ന്ത് ചു​റ്റു​ക​യാ​ണ്.

വാ​യ്പ പ​ദ്ധ​തി: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
ക​ൽ​പ്പ​റ്റ: പ്ര​ധാ​ന​മ​ന്ത്രി​യു​ടെ തൊ​ഴി​ൽ​ദാ​യ​ക പ​ദ്ധ​തി പ്ര​കാ​രം ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ ചെ​റു​കി​ട വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന് കേ​ര​ളാ ഖാ​ദി ഗ്രാ​മ വ്യ​വ​സാ​യ ബോ​ർ​ഡ് മു​ഖേ​ന വാ​യ്പ​ക​ൾ അ​നു​വ​ദി​ക്കു​ന്ന​തി​നാ​യി അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പു​തി​യ സം​രം​ഭ​ങ്ങ​ൾ​ക്ക് 25 ല​ക്ഷം രൂ​പ വ​രെ​യും നി​ല​വി​ലു​ള്ള പി​എം​ഇ​ജി​പി യൂ​ണി​റ്റു​ക​ളു​ടെ വി​ക​സ​ന​ത്തി​ന് ഒ​രു കോ​ടി രൂ​പ വ​രെ​യും വാ​യ്പ ല​ഭി​ക്കും. പൊ​തു വി​ഭാ​ഗ​ത്തി​ന് വാ​യ്പ​ത്തു​ക​യു​ടെ 25 ശ​ത​മാ​ന​വും വ​നി​താ, പി​ന്നോ​ക്ക, പ​ട്ടി​ക ജാ​തി പ​ട്ടി​ക വ​ർ​ഗ സം​രം​ഭ​ക​ർ​ക്ക് 35 ശ​ത​മാ​ന​വും സ​ബ്സി​ഡി ല​ഭി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 04936 202 602 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.