വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണം: പ്രതി​ഷേ​ധ​വു​മാ​യി ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ
Thursday, September 23, 2021 12:56 AM IST
ക​ൽ​പ്പ​റ്റ: മൂ​പ്പൈ​നാ​ട് ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ട്ട ചോ​ലാ​ടി​യി​ലേ​യും പ​രി​സ​ര​ങ്ങ​ളി​ലേ​യും വ​ന്യ​മൃ​ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​മ​വു​മാ​യി ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ.
മേ​പ്പാ​ടി റേ​ഞ്ചി​ലെ ബ​ടേ​രി സെ​ക്ഷ​നി​ൽ​പ്പെ​ട്ട ചോ​ലാ​ടി, ചെ​ല്ല​ൻ​കോ​ട്, മീ​ൻ​മു​ട്ടി, കു​ട്ട​ൻ​ക​ട​വ് പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ർ​ഷ​ങ്ങ​ളാ​യി വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​ണ്. കോ​ഴി​ക്കോ​ട്-​ഗൂ​ഡ​ല്ലൂ​ർ അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ൽ പ​ല​പ്പോ​ഴും കാ​ട്ടാ​ന​യും പു​ലി​യുംം ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ളെ​ത്തി ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തു​ക​യും കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ക്കു​ക​യും വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളെ കൊ​ല്ലു​ക​യും ചെ​യ്ത സം​ഭ​വ​ങ്ങ​ൾ ധാ​രാ​ള​മാ​ണ്. നി​ര​വ​ധി ത​വ​ണ പ​രാ​തി ന​ൽ​കു​ക​യും, ഡി​എ​ഫ്ഒ ഓ​ഫീ​സ് മാ​ർ​ച്ച് അ​ട​ക്ക​മു​ള്ള പ്ര​ത്യ​ക്ഷ സ​മ​ര പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ക​യും ചെ​യ്ത​തി​ന്‍റെ ഫ​ല​മാ​യി 100 മീ​റ്റ​ർ തൂ​ക്ക് ഫെ​ൻ​സിം​ഗ് ഏ​ർ​പ്പെ​ടു​ത്തി​യെ​ങ്കി​ലും ഇ​ത് ഫ​ല​മാ​യി​ല്ല. ആ​വ​ശ്യ​ത്തി​നു​ള്ള പോ​സ്റ്റു​ക​ൾ സ്ഥാ​പി​ക്കാ​തെ പു​ഴ​യോ​ര​ത്തെ മ​ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു ഇ​വ സ്ഥാ​പി​ച്ച​ത്. മ​ര​ച്ചി​ല്ല​ക​ൾ വീ​ണും മ​റ്റും കാ​ര​ണം ഫെ​ൻ​സിം​ഗ് ത​ക​ർ​ന്നു. സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കും പ്ര​ദേ​ശ​വാ​സി​ക​ൾ മാ​സ​ത്തി​ലൊ​രി​ക്ക​ൽ രം​ഗ​ത്തു​ണ്ട്. മീ​ൻ​മു​ട്ടി മു​ത​ൽ കൂ​ട്ടം​ക​ട​വ് വ​രെ നാ​ല് കി.​മീ​റ്റ​ർ തൂ​ക്ക് ഫെ​ൻ​സിം​ഗ് സ്ഥാ​പി​ക്കാ​ൻ നി​ർ​ദ്ദി​ഷ്ട വ​യ​നാ​ട് പാ​ക്കേ​ജി​ൽ ഉ​ൾ​പ്പെ​ടു​ത്തി 25 ല​ക്ഷം രൂ​പ അ​നു​വ​ദി​ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ക​ണ്‍​വീ​ന​ർ സി.​വൈ. വ​ർ​ഗീ​സ്, വാ​ർ​ഡ് മെ​ന്പ​ർ ദീ​പ ശ​ശി​കു​മാ​ർ, പി. ​അ​യ്യൂ​ബ്, ജോ​സ് എ.​യു. അ​ങ്ങാ​ടി​യ​ത്ത്, ജോ​ണ്‍​സ​ണ്‍ അ​ങ്ങാ​ടി​യ​ത്ത്, പി.​എം. മാ​ത്യു ചെ​റു​കാ​ലി​ൽ, അ​ജീ​ഷ് ഉൗ​രോ​ത്ത്, യു. ​ബാ​ല​ൻ ഉ​ണി​ക്കാ​ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.