വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ശ്രീ​മ​ധു​ര നി​വാ​സി​ക​ൾ തു​റ​പ്പ​ള്ളി​യി​ൽ റോ​ഡ് ഉ​പ​രോ​ധി​ച്ചു
Thursday, September 23, 2021 12:56 AM IST
ഗൂ​ഡ​ല്ലൂ​ർ: ശ്രീ​മ​ധു​ര പ​ഞ്ചാ​യ​ത്തി​ലെ വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് നാ​ട്ടു​കാ​ർ തു​റ​പ്പ​ള്ളി​യി​ൽ വ​നം​വ​കു​പ്പ് ഓ​ഫീ​സി​ന് മു​ന്പി​ൽ ഉൗ​ട്ടി-​മൈ​സൂ​ർ ദേ​ശീ​യ പാ​ത ഉ​പ​രോ​ധി​ച്ചു. കൊ​ല്ല​പ്പെ​ട്ട പ​ശു​വി​ന്‍റെ ജ​ഡ​വു​മാ​യാ​ണ് സ​മ​രം ന​ട​ത്തി​യ​ത്. ഉ​ച്ച​ക്ക് 2.30 മു​ത​ൽ വൈ​കു​ന്നേ​രം ആ​റ് വ​രെ റോ​ഡ് ഉ​പ​രോ​ധി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്ന് മൂ​ന്ന് മ​ണി​ക്കൂ​ർ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.
രാ​വി​ലെ പ​ത്ത് മു​ത​ൽ ഉ​ച്ച​ക്ക് പ​ന്ത്ര​ണ്ട് വ​രെ മാ​ക്ക​മൂ​ല​യി​ലെ ഡി​എ​ഫ്ഒ ഓ​ഫീ​സി​ന് മു​ന്പി​ൽ പ​ശു​വി​ന്‍റെ ജ​ഡ​വു​മാ​യി സ​മ​രം ന​ട​ത്തി​യ​തി​ന് ശേ​ഷ​മാ​ണ് സ​മ​ര​ക്കാ​ർ തു​റ​പ്പ​ള്ളി​യി​ലേ​ക്ക് നീ​ങ്ങി​യ​ത്. ആ​ർ​ഡി​ഒ ശ​ര​വ​ണ​ക​ണ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ സ​മ​ര​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല. ഉ​ന്ന​ത വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്താ​തെ സ​മ​രം അ​വ​സാ​നി​പ്പി​ക്കി​ല്ലെ​ന്ന് സ​മ​ര​ക്കാ​ർ അ​ധി​കാ​രി​ക​ളെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കൊ​ല​യാ​ളി കൊ​ന്പ​ൻ വി​നാ​യ​ക​ൻ ആ​ന​യെ വ​ന​ത്തി​നു​ള്ളി​ലേ​ക്ക് തു​ര​ത്തി​യോ​ടി​ക്കു​ക, ന​ര​ഭോ​ജി ക​ടു​വ​യെ കൂ​ട് വെ​ച്ച് പി​ടി​ക്കു​ക, ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം ന​ട​ത്തി​യ​ത്.
സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ശ്രീ​മ​ധു​ര​യി​ൽ വ്യാ​പാ​രി​ക​ൾ ഇ​ന്ന​ലെ ക​ട​ക​ൾ അ​ട​ച്ച് പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി. ഗൂ​ഡ​ല്ലൂ​ർ എം​എ​ൽ​എ അ​ഡ്വ. പൊ​ൻ ജ​യ​ശീ​ല​ൻ, ശ്രീ​മ​ധു​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ൽ, മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ൾ എ​ന്നി​വ​ർ ജ​ന​ങ്ങ​ളു​ടെ മു​ന്പി​ൽ നി​ന്ന് സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. ശ്രീ​മ​ധു​ര​യി​ലെ അ​ന്പ​ല​മൂ​ല​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ പ​ശു​വി​നെ ക​ടു​വ് കൊ​ന്നി​രു​ന്നു. ഇ​തി​ൽ ക്ഷു​ഭി​ത​രാ​യ നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ചെ​ത്തി റോ​ഡ് ഉ​പ​രോ​ധ സ​മ​രം ന​ട​ത്തു​ക​യാ​യി​രു​ന്നു. സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റു​ക്ക​ണ​ക്കി​ന് പേ​ർ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു. വൈ​കു​ന്നേ​രം 6.20ന് ​മു​തു​മ​ല ക​ടു​വാ​സം​ര​ക്ഷ​ണ കേ​ന്ദ്രം ഫീ​ൽ​ഡ് ഡ​യ​റ​ക്ട​ർ വെ​ങ്കി​ടേ​ഷ്, ഗൂ​ഡ​ല്ലൂ​ർ ഡി​എ​ഫ്ഒ കൊ​മ്മു ഓം​കാ​രം, ഗൂ​ഡ​ല്ലൂ​ർ ഡി​വൈ​എ​സ്പി കു​മാ​ർ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി സ​മ​ര​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി.
ക​ടു​വ​യെ കൂ​ട് വെ​ച്ച് പി​ടി​ക്കു​മെ​ന്നും കൊ​ല​യാ​ളി കൊ​ന്പ​നെ താ​പ്പാ​ന​ക​ളെ ഉ​പ​യോ​ഗി​ച്ച് ഉ​ൾ​വ​ന​ത്തി​ലേ​ക്ക് തു​ര​ത്തി​യോ​ടി​ക്കു​മെ​ന്നും ഉ​റ​പ്പ് ന​ൽ​കി​യ​തോ​ടെ സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ക​ടു​വ​യെ പി​ടി​കൂ​ടാ​ൻ വ​നം​വ​കു​പ്പ് പ്ര​ദേ​ശ​ത്ത് ഇ​ന്ന് കൂ​ട് സ്ഥാ​പി​ക്കും. ക​ടു​വ​യെ നി​രീ​ക്ഷി​ക്കാ​നാ​യി പ​ന്ത്ര​ണ്ട് സ്ഥ​ല​ങ്ങ​ളി​ലാ​യി വ​നം​വ​കു​പ്പ് നേ​ര​ത്തെ ത​ന്നെ ക്യാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നു.