പാ​ൽ സ​ബ്സി​ഡി പ​ദ്ധ​തി ഉ​ദ്ഘാ​ട​നം
Thursday, September 23, 2021 12:56 AM IST
മാ​ന​ന്ത​വാ​ടി: ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് ക്ഷീ​ര​വി​ക​സ​ന ഓ​ഫീ​സ് മു​ഖേ​ന ന​ട​പ്പി​ലാ​ക്കു​ന്ന പാ​ലി​ന് ഉ​ൽ​പാ​ദ​ന ബോ​ണ​സ് പ​ദ്ധ​തി​യു​ടെ തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്ത്ത​ല ഉ​ദ്ഘാ​ട​നം അ​പ്പ​പ്പാ​റ ക്ഷീ​ര​സം​ഘ​ത്തി​ൽ മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ബേ​ബി നി​ർ​വ​ഹി​ച്ചു. തി​രു​നെ​ല്ലി ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​എ​ൻ. ഹ​രീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് ക്ഷീ​ര​വി​ക​സ​ന ഓ​ഫീ​സ​ർ വി.​കെ. നി​ഷാ​ദ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.
പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്ത് ക്ഷീ​ര​വി​ക​സ​ന ഓ​ഫീ​സ് മു​ഖേ​ന 30 ല​ക്ഷം രൂ​പ ഈ ​സാ​ന്പ​ത്തി​ക വ​ർ​ഷം ക​ർ​ഷ​ക​ർ​ക്ക് വി​ത​ര​ണം ചെ​യ്യും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ 21 ക്ഷീ​ര​സം​ഘ​ങ്ങ​ളി​ൽ പാ​ല​ള​ക്കു​ന്ന 5000 ക​ർ​ഷ​ക​രു​ടെ ബാ​ങ്ക് അ​കൗ​ണ്ടി​ലേ​ക്ക് ഇ​തു​വ​രെ 62 ല​ക്ഷം രൂ​പ കൈ​മാ​റി​യി​ട്ടു​ണ്ട്. ഏ​പ്രി​ൽ മു​ത​ൽ ജൂ​ലൈ വ​രെ ക്ഷീ​ര സം​ഘ​ങ്ങ​ളി​ൽ പാ​ല​ള​ന്ന ക​ർ​ഷ​ക​ർ​ക്ക് ലി​റ്റ​റി​ന് ഒ​രു രൂ​പ നി​ര​ക്കി​ലാ​ണ് തു​ക കൈ​മാ​റി​യ​ത്. ച​ട​ങ്ങി​ൽ അ​പ്പ​പ്പാ​റ മേ​ഖ​ല​യി​ൽ നി​ന്ന് ആ​ദ്യ​മാ​യി എം​ബി​ബി​എ​സ് ബി​രു​ദം നേ​ടി​യ ഡോ. ​കൃ​ഷ്ണ​പ്രി​യ​യെ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ആ​ദ​രി​ച്ചു.
ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ സം​ഘം മെ​ന്പ​ർ​മാ​രു​ടെ മ​ക്ക​ളെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​കെ. ജ​യ​ഭാ​ര​തി ആ​ദ​രി​ച്ചു.
ബ്ലോ​ക്ക് മെ​ന്പ​ർ ബി.​എം. വി​മ​ല, തി​രു​നെ​ല്ലി ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​മാ​രാ​യ പി.​എ​ൻ. നി​ഷ, ഷൈ​ല വി​ജ​യ​ൻ, ബി​ന്ദു സു​രേ​ഷ് ബാ​ബു, പ​ന​വ​ല്ലി ക്ഷീ​ര​സം​ഘം പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി, അ​പ്പ​പ്പാ​റ ക്ഷീ​ര​സം​ഘം പ്ര​സി​ഡ​ന്‍റ് എം.​എം. ഹം​സ, സെ​ക്ര​ട്ട​റി ഇ.​ജി. സു​ബ്ര​മ​ണ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.