ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ അ​ഴി​മ​തി ന​ട​ത്തി​യി​ട്ടു​ണ്ട്: പി.​വി. ബാ​ല​ച​ന്ദ്ര​ൻ
Thursday, September 23, 2021 12:56 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: അ​ർ​ബ​ൻ ബാ​ങ്കി​ൽ ആ​രെ​ങ്കി​ലും അ​ഴി​മ​തി ന​ട​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത് ഐ.​സി ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യാ​ണെ​ന്ന് മു​ൻ വ​യ​നാ​ട് ഡി​സി​സി പ്ര​സി​ഡ​ന്‍റും കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​വു​മാ​യ പി.​വി. ബാ​ല​ച​ന്ദ്ര​ൻ. ഐ​എ​എ​സ് ഓ​ഫീ​സ​ർ​ക്കെ​തി​രെ വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റ് അ​ന്വേ​ഷി​ക്കു​ന്ന​തു​പോ​ലെ​യാ​ണ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ നി​യോ​ഗി​ച്ച സ​മി​തി അ​ന്വേ​ഷി​ക്കു​ന്ന​ത്. ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ പ​റ​യു​ന്ന​ത​നു​സ​രി​ച്ച് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കു​ന്നു. ഐ​സി​യെ വെ​ള്ള​പൂ​ശാ​നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് സാ​ധ്യ​ത​യു​ള്ള​വ​രെ സം​ശ​യ​ത്തി​ന്‍റെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി മാ​റ്റി​നി​ർ​ത്തു​ക​യു​മാ​യി​രു​ന്നു ല​ക്ഷ്യം. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന് കെ​പി​സി​സി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വെ​ളി​പ്പെ​ടു​ത്ത​ൽ ഗൗ​ര​വ​മേ​റി​യ​ത്:
സി.​കെ. ശ​ശീ​ന്ദ്ര​ൻ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ​ക്കെ​തി​രെ​യു​ള്ള വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ ഗൗ​ര​വ​മേ​റി​യ​താ​ണെ​ന്ന് മു​ൻ എം​എ​ൽ​എ​യും സി​പി​എം നേ​താ​വു​മാ​യ സി.​കെ. ശ​ശീ​ന്ദ്ര​ൻ. കൂ​ടു​ത​ൽ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ ഇ​നി​യും ഉ​ണ്ടാ​കാ​നി​ട​യു​ണ്ട്. കെ​പി​സി​സി നേ​തൃ​ത്വം നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണം. എം​എ​ൽ​എ സ്ഥാ​ന​ത്ത് തു​ട​രാ​ൻ ഐ.​സി. ബാ​ല​കൃ​ഷ്ണ​ന് അ​വ​കാ​ശ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.