പേ​വി​ഷ​ബാ​ധ​യേ​റ്റ് യു​വാ​വ് മ​രി​ച്ചു
Wednesday, September 22, 2021 11:42 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: പേ ​വി​ഷ ബാ​ധ​യേ​റ്റ് ഇ​ല​ക്ട്രീ​ഷ​നാ​യ യു​വാ​വ് മ​രി​ച്ചു. മു​ത്ത​ങ്ങ മ·​ഥ​ൻ​മൂ​ല കോ​ള​നി​യി​ലെ ക​രു​ണ​ൻ-​രാ​ധ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ കി​ര​ണ്‍​കു​മാ​ർ (30) ആ​ണ് മ​രി​ച്ച​ത്. ആ​ഴ്ച​ക​ൾ​ക്കു​മു​ന്പ് നാ​യ ദേ​ഹ​ത്ത് മാ​ന്തി​യി​രു​ന്നെ​ങ്കി​ലും അ​ത് കാ​ര്യ​മാ​യി എ​ടു​ത്തി​ല്ല. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച ഫു​ട്ബോ​ൾ ക​ളി ക​ഴി​ഞ്ഞ് എ​ത്തി​യ​തു​മു​ത​ൽ അ​സ്വ​സ്ഥ​ത തു​ട​ങ്ങി.

വെ​ള്ളം കാ​ണു​ന്പോ​ൾ ശ്വാ​സ ത​ട​സം അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് നൂ​ൽ​പു​ഴ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലും, പി​ന്നീ​ട് ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഡോ​ക്ട​ർ വി​വ​രം അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് ദി​വ​സ​ങ്ങ​ൾ​ക്കു​മു​ന്പ് കാ​ൽ​മു​ട്ടി​ന് മു​ക​ളി​ൽ നാ​യ മാ​ന്തി​യ വി​വ​രം പ​റ​ഞ്ഞ​ത്. പി​ന്നീ​ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. സ​ഹോ​ദ​ര​ൻ: ര​ഞ്ജി​ത്ത്.