ഭാ​ര​ത് ബ​ന്ദി​നെ പി​ന്തു​ണ​ക്കും: വി​ൻ​ഫാം
Wednesday, September 22, 2021 1:06 AM IST
ക​ൽ​പ്പ​റ്റ: ക​ർ​ക​രേ​യും കാ​ർ​ഷി​ക മേ​ഖ​ല​യേ​യും കോ​ർ​പ്പ​റേ​റ്റു​ക​ൾ​ക്ക് അ​ടി​യ​റ വെ​ക്കു​ന്ന കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ​ക്കെ​തി​രെ ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ക​ർ​ഷ​ക സ​മ​ര​ത്തി​ന് വി​ൻ​ഫാം ബോ​ർ​ഡ് ഐ​ക്യ​ദാ​ർ​ഡ്യം പ്ര​ഖ്യാ​പി​ച്ചു. വി​ൻ​ഫാം എ​ന്ന ചു​രു​ക്ക പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന വ​യ​നാ​ട് ഇ​ന്നോ​വേ​റ്റി​വ് ഫാ​ർ​മ​ർ പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നി​യു​ടെ തെ​നേ​രി ഓ​ഫീ​സി​ൽ ചേ​ർ​ന്ന ബോ​ർ​ഡു യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.
ക​ന്പ​നി​യു​ടെ ഷെ​യ​ർ ഹോ​ൾ​ഡേ​ഴ്സ് ബ​ന്ദ് വി​ജ​യി​പ്പി​ക്കാ​നാ​യി ത​ങ്ങ​ളു​ടെ പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.
ചെ​യ​ർ​മാ​ൻ ഫാ. ​തോ​മ​സ് ജോ​സ​ഫ് തേ​ര​കം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ന്പ​നി ഡ​യ​റ​ക്ട​ർ​മാ​രാ​യ കു​രു​വി​ള ജോ​സ​ഫ്, പ്ര​സാ​ദ് നെ​ല്ലി​ക്കു​ന്നേ​ൽ, ജോ​ർ​ജ് മൂ​ല​ൻ​പ​റ​ന്പി​ൽ, മാ​ത്യു കൊ​ച്ചാ​ലു​ങ്ക​ൽ, ജോ​ർ​ജ് പോ​ത്ത​ൻ, ജി​പ്സി ന​വീ​ൻ, ഇ​ത്ത​മ്മ ജോ​സ​ഫ് , റി​ഫി​ൻ സോ​ജ​ൻ, റെ​ജി പ​ള്ളി​ത്താ​ഴെ, പ്രൊ​ജ​ക്ട് ഡ​യ​റ​ക്ട​ർ ജോ​ർ​ജ് കു​ട്ടി അ​ഗ​സ്റ്റി​ൻ, ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ വൈ​ശാ​ഖ് എം. ​നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.