റ​വ​ന്യൂ കേ​ന്ദ്ര​ങ്ങ​ൾ സ​ന്പൂ​ർ​ണ​മാ​യി ആ​ധു​നി​ക​വ​ത്ക​രി​ക്കും: മ​ന്ത്രി കെ. ​രാ​ജ​ൻ
Saturday, September 18, 2021 1:05 AM IST
ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ റ​വ​ന്യു കേ​ന്ദ്ര​ങ്ങ​ളും ആ​ധു​നി​ക​വ​ത്ക​രി​ച്ച് സ്മാ​ർ​ട്ടാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്തു​മെ​ന്ന് റ​വ​ന്യൂ ഭ​വ​ന നി​ർ​മാ​ണ മ​ന്ത്രി കെ.​രാ​ജ​ൻ പ​റ​ഞ്ഞു. വ​യ​നാ​ട് ജി​ല്ല​യി​ലെ ആ​റാ​മ​ത്തെ സ്മാ​ർ​ട്ട് വി​ല്ലേ​ജ് മേ​പ്പാ​ടി കോ​ട്ട​പ്പ​ടി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. റ​വ​ന്യൂ ഓ​ഫീ​സു​ക​ളും സേ​വ​ന​ങ്ങ​ളും ന​വീ​ക​രി​ക്ക​പ്പെ​ടു​ന്ന​തോ​ടെ സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വി​തം കൂ​ടി​യാ​ണ് മാ​റു​ന്ന​ത്. ഏ​റ്റ​വും വേ​ഗ​ത​യി​ലും സു​താ​ര്യ​മാ​യും സേ​വ​ന​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്ക് ല​ഭി​ക്ക​ണം. ഇ​തി​നാ​യു​ള്ള കൂ​ട്ടാ​യ പ​രി​ശ്ര​മ​ങ്ങ​ളാ​ണ് സം​സ്ഥാ​ന​ത​ല​ത്തി​ൽ റ​വ​ന്യൂ ശൃം​ഖ​ല​ക​ളെ കോ​ർ​ത്തി​ണ​ക്കി യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​ത്. ‌
ര​ണ്ടു മാ​സ​ത്തി​ലൊ​രി​ക്ക​ലെ​ങ്കി​ലും സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​രു​മാ​യു​ള്ള ആ​ശ​യ വി​നി​മ​യ​ങ്ങ​ൾ റ​വ​ന്യൂ ആ​സ്ഥാ​ന​ത്ത് ക്രോ​ഡീ​ക​രി​ക്കും. അ​ഞ്ചു വ​ർ​ഷ​ക്കാ​ല​യ​ള​വി​ൽ ശേ​ഷി​ക്കു​ന്ന വി​ല്ലേ​ജു​ക​ളി​ലും സ്മാ​ർ​ട്ട് സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​കും. ഭൂ ​രേ​ഖ റീ ​സ​ർ​വേ​ക​ൾ ഡി​ജി​റ്റ​ലൈ​സ് ചെ​യ്യു​ന്ന​തോ​ടെ കാ​ല​ങ്ങ​ളാ​യി നി​ല​നി​ൽ​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്കെ​ല്ലാം പ​രി​ഹാ​ര​മാ​കും. 807 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ഇ​തി​നാ​യി നേ​ടി​യി​ട്ടു​ണ്ട്.
ഭൂ​മി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ അ​വാ​ക​ശി​ക​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ജീ​വി​ത​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട കാ​ര്യ​മാ​ണ്. അ​ർ​ഹ​രാ​യ എ​ല്ലാ​വ​ർ​ക്കും ഭൂ​മി​യു​ടെ അ​വ​കാ​ശം ഉ​റ​പ്പാ​ക്കു​ക എ​ന്ന​താ​ണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്നും മ​ന്ത്രി കെ. ​രാ​ജ​ൻ പ​റ​ഞ്ഞു. ആ​ധാ​ർ കേ​ന്ദ്രീ​കൃ​ത ത​ണ്ട​പ്പേ​ര് ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യി കേ​ര​ളം ന​ട​പ്പാ​ക്കു​ന്ന​തോ​ടെ അ​ന​ർ​ഹ​മാ​യ ഭൂ​സ്വ​ത്ത് കൈ​വ​ശം വെ​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​നും സാ​ധി​ക്കും. ഭൂ ​പ​രി​ഷ്ക​ര​ണ നി​യ​മ​ത്തി​ലെ കാ​ലാ​നു​സൃ​ത​മാ​യ പ​രി​ഷ്കാ​ര​ങ്ങ​ളാ​ണ് ഇ​തി​ലൂ​ടെ യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത്.
ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ എ.​ഗീ​ത, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. ബി​ന്ദു, ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. ന​സീ​മ, മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ന ര​മേ​ശ്, ബി. ​നാ​സ​ർ, ജി​ല്ലാ ഡെ​വ​ല​പ്മെ​ന്‍റ് ക​മ്മീ​ഷ​ണ​ർ ജി. ​പ്രി​യ​ങ്ക, എ​ഡി​എം എ​ൻ.​ഐ. ഷാ​ജു, വൈ​ത്തി​രി ത​ഹ​സി​ൽ​ദാ​ർ ടി.​പി. അ​ബ്ദു​ൾ ഹാ​രി​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സ​ബ്ക​ള​ക്ട​ർ ആ​ർ. ശ്രീ​ല​ക്ഷ്മി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. നി​ർ​മി​തി കേ​ന്ദ്രം എ​ക്സി​ക്യൂ​ട്ടീ​വ് സെ​ക്ര​ട്ട​റി ഒ.​കെ. സാ​ജി​ത്തി​ന് ച​ട​ങ്ങി​ൽ ഉ​പ​ഹാ​ര​സ​മ​ർ​പ്പ​ണം ന​ട​ത്തി.