എ​ല്ല​ക്കൊ​ല്ലി കോ​ള​നി നി​വാ​സി​ക​ൾ​ക്ക് ഉ​പ​ജീ​വ​ന​മാ​ർ​ഗ​മൊ​രു​ക്കി എൻഎസ്എസ്
Thursday, August 5, 2021 12:17 AM IST
ക​ൽ​പ്പ​റ്റ: ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​ഉ​പ​ജീ​വ​നം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​എ​ച്ച്എ​സ്എ​സ് കോ​ളേ​രി എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മാ​യി കൈ ​കൊ​ണ്ടു പ്ര​വ​ർ​ത്തി​ക്കാ​വു​ന്ന ത​റി കൊ​ണ്ടു​നെ​യ്ത ച​വി​ട്ടി നി​ർ​മാ​ണ പ​രി​ശീ​ല​നം ന​ട​ത്തി​യി​രു​ന്നു.
അ​തി​ന്‍റെ തു​ട​ർപ്ര​വ​ർ​ത്ത​ന​മാ​യി പൂ​താ​ടി പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം വാ​ർ​ഡി​ലെ എ​ല്ല​ക്കൊ​ല്ലി കോ​ള​നി​യി​ൽ ച​വി​ട്ടി വി​പ​ണ​ന യൂ​ണി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും പ​ഠ​ന​വീ​ട്ടി​ലെ കു​ട്ടി​ക​ൾ​ക്കാ​യി ഒ​രു​ക്കി​യ ലൈ​ബ്ര​റി​യു​ടെ ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി.
പൂ​താ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി സാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. പ്ര​ഭാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.