സ​മ്മി​ശ്ര​കൃ​ഷി​യി​ൽ നൂ​റു​മേ​നി
Sunday, August 1, 2021 12:45 AM IST
പു​ൽ​പ്പ​ള്ളി: സ​മ്മി​ശ്ര കൃ​ഷി​യി​ൽ നൂ​റു​മേ​നി വി​ള​യി​ച്ച് മാ​തൃ​ക​യാ​വു​ക​യാ​ണ് താ​ന്നി​ത്തെ​രു​വി​ലെ കാ​ഞ്ഞി​ര​ക്കാ​ട്ട് പോ​ൾ. കൃ​ഷി​യി​ട​ത്തി​ൽ കു​രു​മു​ള​ക്, കാ​പ്പി, ക​മു​ക്, ചേ​ന്പ്, ചേ​ന​യ​ട​ക്ക​മു​ള്ള വി​വി​ധ​യി​നം കി​ഴ​ങ്ങു​വി​ള​ക​ൾ, പ​ച്ച​ക്ക​റി​ക​ൾ, വി​വി​ധ​യി​ന​ത്തി​ൽ​പ്പെ​ട്ട വാ​ഴ​ക​ൾ, വി​വി​ധ​ത​രം മാ​വു​ക​ള​ട​ക്ക​മു​ള്ള ഫ​ല​വൃ​ക്ഷ​ങ്ങ​ൾ എ​ന്നി​വ ഇ​ട​ക​ല​ർ​ത്തി​യാ​ണ് ഈ ​കൃ​ഷി​ഭൂ​മി​യി​ൽ ന​ട്ടു​പ​രി​പാ​ലി​ച്ചു​വ​രു​ന്ന​ത്.
കൃ​ഷി​യി​ട​ങ്ങ​ൾ ഒ​രു കാ​ല​ത്ത് കു​രു​മു​ള​കി​നാ​ൽ സ​ന്പ​ന്ന​മാ​യി​രു​ന്നു. ഇ​ട​ക്കാ​ല​ത്ത് ദ്രു​ത​വാ​ട്ട​മ​ട​ക്ക​മു​ള്ള രോ​ഗ​ങ്ങ​ൾ വ്യാ​പി​ച്ച​തും വ​ൻ​വി​ല​ത്ത​ക​ർ​ച്ച നേ​രി​ട്ട​തു​മെ​ല്ലാം നി​ര​വ​ധി ക​ർ​ഷ​ക​രെ സാ​ന്പ​ത്തി​ക​പ്ര​തി​സ​ന്ധി​യി​ലേ​ക്കു ത​ള്ളി​വി​ട്ടു. ഇ​ഞ്ചി, ചേ​ന പോ​ലു​ള്ള കാ​ർ​ഷി​ക​വി​ള​ക​ൾ​ക്ക് വി​ല​സ്ഥി​ര​ത​യി​ല്ലാ​ത്ത​താ​യ​തി​നാ​ൽ ഏ​ക​വി​ള​യാ​യി പ​രീ​ക്ഷി​ക്കാ​നാ​വാ​ത്ത അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള​ള​ത്. അ​തു​കൊ​ണ്ടു​ത​ന്നെ സ​മ്മി​ശ്ര​കൃ​ഷി ചെ​യ്താ​ൽ ഒ​രു വി​ള​യ്ക്കു വി​ല​യി​ല്ലെ​ങ്കി​ലും മ​റ്റൊ​ന്നി​ന് വി​ല ല​ഭി​ച്ചാ​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് പോ​ൾ പ​റ​യു​ന്നു.
കു​രു​മു​ള​ക് മാ​ത്രം കൃ​ഷി ചെ​യ്തി​രു​ന്ന പോ​ൾ കു​രു​മു​ള​കി​ന് രോ​ഗ​ബാ​ധ വ്യാ​പ​ക​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ് സ​മ്മി​ശ്ര​കൃ​ഷി​യി​ൽ പ​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​ത്. അ​ത് വി​ജ​യം കാ​ണു​ക​യാ​യി​രു​ന്നു. ഇ​ട​വി​ള​യാ​യി വി​പ​ണ​ന​സാ​ധ്യ​ത​യു​ള്ള വാ​ഴ​ക​ളും പ​പ്പാ​യ​യും അ​ട​ക്ക​മു​ള്ള കൃ​ഷി​ക​ളും വ​രു​മാ​ന​മാ​ർ​ഗ​മാ​യി ത​ന്നെ പോ​ളി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലു​ണ്ട്. കൃ​ഷി​യി​ടം നി​ശ്ചി​ത​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ചും ചെ​യ്യു​ന്നു​ണ്ട്. കൃ​ഷി​യി​ട​ത്തി​ന്‍റെ ഒ​രു ഭാ​ഗം മു​ഴു​വ​നാ​യി ത​ന്നെ ചേ​ന​യാ​ണ് ന​ട്ടി​രി​ക്കു​ന്ന​ത്. മ​റ്റൊ​രു ഭാ​ഗ​ത്ത് കൂ​ർ​ക്ക​യ​ട​ക്ക​മു​ള്ള കി​ഴ​ങ്ങു​വി​ള​ക​ളും കൃ​ഷി ചെ​യ്തി​രി​ക്കു​ന്നു. പൊ​തു​വി​പ​ണി​യി​ൽ ന​ല്ല വി​ല​യു​ള്ള നീ​ലം, മ​ൾ​ഗോ​വ അ​ട​ക്ക​മു​ള്ള വ്യ​ത്യ​സ്ത​യി​നം മാ​വു​ക​ളും ഇ​വി​ടെ​യു​ണ്ട്. ജൈ​വ​കൃ​ഷി​ക്കാ​ണ് പ്രാ​ധാ​ന്യം ന​ൽ​കാ​റു​ള്ള​തെ​ങ്കി​ലും ചി​ല വി​ള​ക​ൾ​ക്ക് രാ​സ​വ​ളം ആ​വ​ശ്യ​മാ​ണ്. എ​ന്നാ​ലും മ​ണ്ണി​നെ പ​ര​മാ​വ​ധി സം​ര​ക്ഷി​ച്ചു​കൊ​ണ്ട് ത​ന്നെ​യാ​ണ് ഇ​ക്കാ​ല​മ​ത്ര​യും കൃ​ഷി ന​ട​ത്തി​വ​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​മ്മി​ശ്ര​കൃ​ഷി ന​ട​ത്തി​വ​രു​ന്ന നി​ര​വ​ധി ക​ർ​ഷ​ക​രാ​ണ് ഇ​ന്ന് മേ​ഖ​യി​ലു​ള്ള​ത്.