ചെറുകാട്ടൂരിലെ കവർച്ചാശ്രമം: പ്രതിയെ കസ്റ്റഡിയിൽ വാങ്ങും
Monday, July 26, 2021 12:45 AM IST
പ​ന​മ​രം: ക​ഴി​ഞ്ഞ ദി​വ​സം പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ അ​റ​സ്റ്റി​ലാ​യ മോ​ഷ​ണ​ക്കേ​സ് പ്ര​തി കൊ​ട്ടാ​ര​ക്ക​ര ഏ​ഴു​കോ​ണ്‍ അ​ഭി​വി​ഹാ​റി​ൽ അ​ഭി​രാ​ജ് (29) ചെ​റു​കാ​ട്ടൂ​രി​ൽ പ​ട്ടാ​പ്പ​ക​ൽ വീ​ടു​കു​ത്തി​ത്തു​റ​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലും പ്ര​തി.
പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ ആ​ലി​പ്പ​റ​ന്പി​ൽ അ​ട​ച്ചി​ട്ട വീ​ടി​ന്‍റെ പൂ​ട്ടു​ത​ക​ർ​ത്ത് 19 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും 18,000 രൂ​പ​യും സം​ഘം ചേ​ർ​ന്നു ക​വ​ർ​ന്ന കേ​സി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ചെ​റു​കാ​ട്ടൂ​രി​ലെ ആ​ന​ക്കു​ഴി മു​തി​ര​ക്കാ​ല ഫ്രാ​ൻ​സി​സി​ന്‍റെ വീ​ട്ടി​ൽ ഈ ​മാ​സം ആ​റി​നു പ​ക​ൽ സ​മ​യ​ത്ത് വാ​തി​ൽ കു​ത്തി​ത്തു​റ​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലെ​യും പ്ര​തി​യാ​ണി​യാ​ൾ. സ്കൂ​ട്ട​റി​ൽ എ​ത്തി​യ പ്ര​തി​ക​ൾ ജ​ന​ലി​ലൂ​ടെ അ​ക​ത്തേ​ക്കു നോ​ക്കു​ക​യും തു​ട​ർ​ന്നു പു​റ​ത്തേ​ക്കു പോ​യ പ്ര​തി​ക​ൾ സ്കൂ​ട്ട​റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ക​ന്പി​പ്പാ​ര​യു​മാ​യി വ​രു​ക​യും വാ​തി​ൽ കു​ത്തി​തു​റ​ക്കാ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നെ​ന്ന് ഫ്രാ​ൻ​സി​സി​ന്‍റെ മ​ക​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞി​രു​ന്നു.
സ​മീ​പ​ത്തെ​യും ചെ​റു​കാ​ട്ടൂ​രി​ലെ​യും സി​സി​ടി​വി പ​രി​ശോ​ധി​ച്ച പോ​ലീ​സി​നു സ്കൂ​ട്ട​റി​ൽ എ​ത്തി​യ ര​ണ്ടു​പേ​രു​ടെ ദൃ​ശ്യം ല​ഭി​ച്ചി​രു​ന്നു. പ്ര​തി​യാ​യ അ​ഭി​രാ​ജി​നെ​ക്കു​റി​ച്ചു പ​ന​മ​രം പോ​ലീ​സി​ന് സൂ​ച​ന ല​ഭി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ ശേ​ഷം അ​ഭി​രാ​ജി​നെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി കൂ​ടു​ത​ൽ തെ​ളി​വെ​ടു​പ്പു ന​ട​ത്തു​മെ​ന്നു പ​ന​മ​രം പോ​ലീ​സ് അ​റി​യി​ച്ചു.