പ​ട്ട​യഭൂ​മി​യി​ൽ നി​ർ​മാ​ണ നി​രോ​ധ​നം; വെ​ട്ടി​ലാ​യി ഭൂ​വുട​മ​ക​ൾ
Saturday, July 24, 2021 12:54 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: പ​ട്ട​യ ഭൂ​മി​യി​ലെ നി​ർ​മാ​ണ നി​രോ​ധ​നം ഭൂ​ഉ​ട​മ​ക​ളെ വെ​ട്ടി​ലാ​ക്കി. കേ​ര​ള ഭൂ​പ​തി​വ് നി​യ​മ പ്ര​കാ​രം സ​ർ​ക്കാ​ർ പ​തി​ച്ചു ന​ൽ​കി​യ ഭൂ​മി​ക​ളി​ലും ഡ​ബ്ല്യു​സി​എ​സ് പ​ട്ട​യ ഭൂ​മി​യി​ലും നി​ർ​മാ​ണ നി​രോ​ധ​നം തു​ട​രു​ന്ന​താ​ണ് ഭൂ​വു​ട​മ​ക​ളെ ദു​രി​ത​ത്തി​ലാ​ക്കു​ന്ന​ത്. കേ​ര​ള ഭൂ​പ​തി​വ് നി​യ​മ പ്ര​കാ​രം പ​തി​ച്ചു ന​ൽ​കി​യ ഭൂ​മി​ക​ളി​ൽ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​നു​ള്ള പെ​ർ​മി​റ്റ് ല​ഭി​ക്കാ​തെ നൂ​റു ക​ണ​ക്കി​ന് അ​പേ​ക്ഷ​ക​ൾ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണെ​ന്ന്് പ​രാ​തി ഉ​യ​ർ​ന്നു.
പ​ട്ട​യ​ത്തി​ൽ ഏ​തെ​ങ്കി​ലും ആ​വ​ശ്യ​ത്തി​ന് എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​മി​ക​ളി​ൽ വീ​ട് ഒ​ഴി​കെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി കെ​ട്ടി​ട നി​ർ​മാ​ണം പാ​ടി​ല്ലെ​ന്ന ഹൈ​ക്കോ​ട​തി വി​ധി​യു​ടേ​യും തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ന്‍റേയും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​പേ​ക്ഷ​ക​ൾ നി​ര​സി​ക്കു​ന്ന​തും അ​നു​വാ​ദം ന​ൽ​കാ​തെ കെ​ട്ടി​ക്കി​ട​ക്കു​ന്ന​തും.
കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നാ​യി കൈ​വ​ശാ​വ​കാ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റി​നാ​യി ബ​ന്ധ​പ്പെ​ടു​ന്പോ​ൾ കേ​ര​ള ഭൂ​പ​തി​വ് നി​യ​മ പ്ര​കാ​രം ഏ​ത് ത​ര​ത്തി​ൽ പെ​ട്ട​താ​ണെ​ന്നും എ​ന്തി​ന് ഉ​പ​യോ​ഗി​ക്കാ​നു​ള്ള​താ​ണെ​ന്നും റ​വ​ന്യൂ അ​ധി​കൃ​ത​ർ രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ക​ണം ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ നി​ർ​മാ​ണ അ​നു​മ​തി ന​ൽ​കേ​ണ്ട​തെ​ന്നു​മാ​ണ് കോ​ട​തി വി​ധി.
എ​ന്ത് ആ​വ​ശ്യ​ത്തി​നു​ള്ള ഭൂ​മി​യാ​ണെ​ന്ന് പ​രി​ശോ​ധി​ച്ച​ശേ​ഷം മാ​ത്ര​മേ കെ​ട്ടി​ട നി​ർ​മാ​ണ അ​നു​മ​തി ന​ൽ​കാ​വൂ എ​ന്ന് പ​ഞ്ചാ​യ​ത്ത് വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 22ന് ​ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​തോ​ടെ​യാ​ണ് പെ​ർ​മി​റ്റി​നു​ള്ള അ​പേ​ക്ഷ നി​ര​സി​ച്ചു​തു​ട​ങ്ങി​യ​ത്.
ഈ ​ഉ​ത്ത​ര​വി​ന്‍റെ പി​ൻ​ബ​ല​ത്തി​ലാ​ണ് ഡ​ബ്ല്യു​സി​എ​സ് പ​ട്ട​യ​ങ്ങ​ൾ​ക്കും നി​ർ​മാ​ണ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ൽ ഡ​ബ്ല്യു​സി​എ​സ് (വ​യ​നാ​ട് കോ​ള​നൈ​സേ​ഷ​ൻ സ്കീം) ​പ​ട്ട​യ ഭൂ​മി നി​ർ​മാ​ണ നി​രോ​ധ​ന​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന​ത​ല്ലെ​ന്ന് വി​ദ​ഗ്ധ​ർ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും അ​പ്ര​ഖ്യാ​പി​ത നി​രോ​ധ​നം തു​ട​രു​ക​യാ​ണെ​ന്നാ​ണ് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്.
കൃ​ഷി ആ​വ​ശ്യ​ത്തി​ന് എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യാ​ണ് ഭൂ​രി​പ​ക്ഷം പ​ട്ട​യ​ങ്ങ​ളും ന​ൽ​കി​യി​ട്ടു​ള്ള​തി​നാ​ൽ ഉ​ത്ത​ര​വ് ബാ​ധി​ക്കും. ബ​ത്തേ​രി താ​ലൂ​ക്കി​ലെ അ​ഞ്ച് വി​ല്ലേ​ജു​ക​ളി​ലാ​ണ് ഡ​ബ്ല്യു​സി​എ​സ് പ​ട്ട​യം ന​ൽ​കി​യി​ട്ടു​ള്ള​ത്. 1943 ഡി​സം​ബ​ർ 28ലെ ​മ​ദ്രാ​സ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് സ്കീം ​ന​ട​പ്പാ​ക്കി​യി​ട്ടു​ള്ള​ത്. ഭൂ​പ​തി​വ് നി​യ​മ​ത്തി​ലെ ഒ​രു ച​ട്ട​മാ​ണ് കോ​ള​നൈ​സേ​ഷ​ൻ സ്കീ​മി​നും ബാ​ധ​ക​മാ​ക്കി​യി​ട്ടു​ള്ള​ത്.
ബ​ത്തേ​രി ന​ഗ​ര​സ​ഭ​യി​ൽ നൂ​റോ​ളം അ​പേ​ക്ഷ​ക​ളി​ൽ കെ​ട്ടി​ട നി​ർ​മാ​ണ അ​നു​മ​തി​ക്കാ​യി കാ​ത്തു​കി​ട​ക്കു​ന്ന​ത്. പു​തി​യ കെ​ട്ടി​ട നി​ർ​മാ​ണ അ​നു​മ​തി ന​ൽ​കാ​ത്ത​ത് ബ​ത്തേ​രി, നെന്മേനി, നൂ​ൽ​പു​ഴ, അ​ന്പ​ല​വ​യ​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഭൂഉ​ട​മ​ക​ളെ സാ​ര​മാ​യി ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.