ഓ​ട​ക്കൃഷി​യി​ൽ വി​ജ​യ​ഗാ​ഥ​യു​മാ​യി ഭാസ്കരൻ
Thursday, June 24, 2021 1:11 AM IST
പു​ൽ​പ്പ​ള്ളി: വ​യ​നാ​ടി​ന്‍റെ മ​ണ്ണി​ൽ അ​ധി​ക​മാ​രും ചെ​യ്യാ​ത്ത​താ​ണ് ഓ​ട കൃ​ഷി. എ​ന്നാ​ൽ പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ മ​ടാ​പ​റ​ന്പി​ൽ ഭാ​സ്ക​ര​ൻ ഓ​ട​ക്കൃഷി​യി​ൽ വി​ജ​യ​ഗാ​ഥ ര​ചി​ക്കു​ക​യാ​ണ്. മൂ​ന്ന​ര​യേ​ക്ക​ർ സ്ഥ​ല​ത്ത് 2000 ഓ​ട​ത്തൈ​ക​ളാ​ണ് ഭാ​സ്ക​ര​ൻ ന​ട്ട​ത്. ഓ​രോ വ​ർ​ഷം പി​ന്നി​ടും​തോ​റും ക​ണ​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച് ഇ​പ്പോ​ൾ ഓ​ട​ക്കൂ​ട്ട​ങ്ങ​ളാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.
പു​ൽ​പ്പ​ള്ളി ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സ​മ​ഗ്ര വ​ര​ൾ​ച്ചാ​ ല​ഘൂ​ക​ര​ണ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം മൂ​ല​മെ​ല്ലാം പ്ര​തി​സ​ന്ധി​യി​ലാ​യ ക​ർ​ഷ​ക​ർ​ക്കാ​യി ജി​ല്ലാ മ​ണ്ണ് സം​ര​ക്ഷ​ണ വ​കു​പ്പാ​ണ് ഓ​ട​ക്കൃഷി പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്. അ​ങ്ങ​നെ​യാ​ണ് ഭാ​സ്ക​ര​ൻ ഓ​ടക്കൃ​ഷി​യി​ലേ​ക്ക് തി​രി​യു​ന്ന​ത്. പ​ല​പ്പോ​ഴും പ​ല കാ​ര​ണ​ങ്ങ​ളാ​ലും കൃ​ഷി​യി​റ​ക്കാ​ൻ സാ​ധി​ക്കാ​ത്ത ച​തു​പ്പ്-​ത​രി​ശ് നി​ല​ങ്ങ​ളി​ൽ കൃ​ഷി ചെ​യ്യാ​മെ​ന്ന​താ​ണ് ഓ​ട​യു​ടെ പ്ര​ത്യേ​ക​ത.
പ​രി​പാ​ല​നം കു​റ​ച്ചുമാ​ത്രം മ​തി​യെ​ന്ന​തും സു​സ്ഥി​ര​മാ​യ വ​രു​മാ​നം ല​ഭി​ക്കു​മെ​ന്ന​തും ഈ ​കൃ​ഷി​യു​ടെ സ​വി​ശേ​ഷ​ത​യാ​ണ്. ഓ​ട ന​ട്ട് നാ​ലാം വ​ർ​ഷം മു​ത​ൽ വി​ള​വെ​ടു​ത്ത് തു​ട​ങ്ങാം. ഓ​രോ ചു​വ​ടി​ൽ നി​ന്നും ഏ​റ്റ​വും കു​റ​ഞ്ഞ​ത് 15 വ​രെ മൂ​പ്പെ​ത്തി​യ ക​ണ​ക​ൾ വ​ർ​ഷ​വും മു​റി​ച്ചെ​ടു​ക്കാം. ഇ​തു​പോ​ലെ ഏ​റ്റ​വും കു​റ​ഞ്ഞ​ത് 30 വ​ർ​ഷ​ക്കാ​ലം വി​ള​വെ​ടു​പ്പ് തു​ട​രാ​നും സാ​ധി​ക്കും.
വ​ർ​ഷാ​വ​ർ​ഷം ല​ക്ഷ​ക​ണ​ക്കി​ന് രൂ​പ​യാ​ണ് വ​രു​മാ​ന​മാ​യി ക​ർ​ഷ​ക​ന് ല​ഭി​ക്കു​ക. പ്ര​ധാ​ന​മാ​യും ച​ന്ദ​ന​ത്തി​രി നി​ർ​മി​ക്കു​ന്ന​തി​നു​ള്ള സ്റ്റി​ക്കി​നും ക​ൽ​ക്ക​രി ക​ത്തു​ന്ന​തി​ന്‍റെ ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാ​നു​ള്ള പെ​ല്ല​റ്റ് എ​ന്നി​വ​യ്ക്കു​മാ​ണ് ഓ​ട ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ബാം​ഗ്ലൂ​ർ, മൈ​സൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ഗ​ർ​ബ​ത്തി ക​ന്പ​നി​ക​ൾ ഓ​ട കൊ​ണ്ടു​വ​രാ​റു​ള്ള​ത് ചൈ​ന​യി​ൽ നി​ന്നും വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മാ​ണ്.
എ​ത്ര അ​ള​വി​ലു​ണ്ടെ​ങ്കി​ലും കൃ​ഷി​സ്ഥ​ല​ത്തെ​ത്തി നേ​രി​ട്ട് എ​ടു​ക്കാ​മെ​ന്നാ​ണ് കേ​ര​ളാ സ്റ്റേ​റ്റ് ബാം​ബു മി​ഷ​നു​മാ​യി യോ​ജി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന വെ​സ്റ്റേ​ണ്‍ ഘാ​ട്ട് ബാം​ബു സീ​ഡിം​ഗ്സ് എ​ൽ​എ​ൽ​പി എ​ന്ന ക​ന്പ​നി ഭാ​സ്ക​ര​നെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. 2023 മു​ത​ൽ ഭാ​സ്ക​ര​ന്‍റെ ഓ​ട​ക​ൾ വി​ള​വെ​ടു​ത്തു​തു​ട​ങ്ങും. ഇ​ട​വി​ള​യെ​ന്ന നി​ല​യി​ൽ മി​ക​ച്ച ആ​ദാ​യം ല​ഭി​ക്കു​ന്ന കൃ​ഷി​യാ​ണ് ഓ​ട​യെ​ന്നും പ​രി​പാ​ല​ന​ച്ചെ​ല​വ് തീ​രെ​യി​ല്ലെ​ന്നും ഭാ​സ്ക​ര​ൻ പ​റ​യു​ന്നു.