കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്നും വീ​ട്ട​മ്മ അ​ദ്ഭുത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു
Thursday, June 24, 2021 1:11 AM IST
ന​ട​വ​യ​ൽ: കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്നും വീ​ട്ട​മ്മ അദ്ഭുത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ന​ട​വ​യ​ൽ ചീ​ര​വ​യ​ൽ വാ​ഴേ പ​റ​ന്പി​ൽ റീ​ത്ത​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ക്ഷീ​രസം​ഘ​ത്തി​ൽ പാ​ൽ അ​ള​ന്ന് തി​രി​ച്ച് പോ​കും വ​ഴി ആ​ന​യു​ടെ മു​ന്പി​ൽ പെ​ട്ട​ത്.
ചെ​ക്കി​ട്ട വ​നാ​തി​ർ​ത്തി​യി​ലെ ത​ക​ർ​ന്ന ക​ൽ​മ​തി​ൽ ക​ട​ന്ന് കൃ​ഷി​യി​ട​ത്തി​ൽ എ​ത്തി​യ കാ​ട്ടാ​ന​യു​ടെ മു​ന്പി​ലാ​ണ് പാ​ൽ അ​ള​ന്ന് തി​രി​ച്ചുവ​രു​ന്ന വീ​ട്ട​മ്മ അ​ക​പ്പെ​ട്ട​ത്. കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന നാ​യ കു​ര​ച്ച​തി​നെ തു​ട​ർ​ന്ന് ആ​ന​യു​ടെ ശ്ര​ദ്ധ മാ​റി​യ​തി​നാ​ൽ വീ​ട്ട​മ്മ തൊ​ട്ട​ടു​ത്ത വീ​ട്ടി​ലേ​ക്ക് ഓ​ടി​ക്ക​യ​റി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​വ​ർ​ക്ക് ഓ​ട്ട​ത്തി​ൽ നി​സാ​ര പ​രി​ക്കുപ​റ്റി.
വി​വ​ര​മ​റി​ഞ്ഞ് വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ആ​ന വ​ന​ത്തി​ലേ​ക്ക് തി​രി​കെ പോ​യി​രു​ന്നു. വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി പാ​തി​രി​യ​ന്പം ഫോ​റ​സ്റ്റ് വ​യ​ൽ വ​രെ നി​ർ​മി​ച്ച മ​തി​ൽ ഇ​പ്പോ​ൾ പ​ല​യി​ട​ങ്ങ​ളി​ലും ഇ​ടി​ഞ്ഞുവീ​ണ അ​വ​സ്ഥ​യി​ലാ​ണ് ഉ​ള്ള​ത്.
ചെ​ക്കി​ട്ട വ​യ​ലി​നോ​ട് ചേ​ർ​ന്ന് നാ​ല് ഇ​ട​ങ്ങ​ളി​ൽ മ​തി​ൽ ഇ​ടി​ഞ്ഞ് വീ​ണി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യെ​ങ്കി​ലും ഇ​തു​വ​രെ ന​ന്നാ​ക്കി​യി​ട്ടി​ല്ല. ഇ​തി​നു പു​റ​മേ മ​തി​ൽ പ​ല​യി​ട​ങ്ങ​ളി​ലും പൊ​ട്ട​ൽ വീ​ണ് ക​ല്ലു​ക​ൾ ഇ​ള​കി​യ അ​വ​സ്ഥ​യി​ലാ​ണ് ഉ​ള്ള​ത്.
ഫോ​റ​സ്റ്റ് വ​യ​ലി​ൽ ഓ​വു​ചാ​ലി​നോ​ട് ചേ​ർ​ന്നു​ള്ള കോ​ണ്‍​ക്രീ​റ്റും കെ​ട്ടും മ​തി​ലി​ന്‍റ അ​ടി​ഭാ​ഗ​വും ക​ല്ലു​ക​ൾ ഇ​ള​കിവീ​ണ് മ​തി​ൽ പൂ​ർ​ണ​മാ​യും നി​ലം​പൊ​ത്താ​വു​ന്ന സ്ഥി​തി​യി​ലാ​ണു​ള്ള​ത്. കാ​ട്ടാ​ന ത​ക​ർ​ത്ത ചെ​ക്കി​ട്ട ഭാ​ഗ​ത്തെ മ​തി​ൽ പു​തു​ക്കി നി​ർ​മി​ക്കു​മെ​ന്ന് വ​നം വ​കു​പ്പ​ധി​കൃ​ത​ർ പ​റ​ഞ്ഞ​ങ്കി​ലും ഇ​തു​വ​രെ ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല.
ചെ​ക്കി​ട്ട ചീ​ര​വ​യ​ൽ പ്ര​ദേ​ശ​ത്തെ കാ​ട്ടാ​ന​ശ​ല്യം പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ സ​മ​ര​ത്തി​ന് ത​യാ​റെ​ടു​ക്കു​ക​യാ​ണ്.