ഒ​ളി​ന്പി​ക് ദി​നാ​ച​ര​ണം: സൈ​ക്കി​ൾ റൈ​ഡ് ന​ട​ത്തി
Thursday, June 24, 2021 1:10 AM IST
ക​ൽ​പ്പ​റ്റ: ലോ​ക ഒ​ളി​ന്പി​ക് ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു വ​യ​നാ​ട് ബൈ​ക്കേ​ഴ്സ് ക്ല​ബ് സൈ​ക്കി​ൾ റൈ​ഡ് ന​ട​ത്തി. ക​ൽ​പ്പ​റ്റ​യി​ൽ നി​ന്നും ആ​രം​ഭി​ച്ച റൈ​ഡ് മീ​ന​ങ്ങാ​ടി - പ​ച്ചി​ല​ക്കാ​ട് -വ​ഴി നാ​ൽ​പ​ത് കി​ലോ​മീ​റ്റ​റു​ക​ൾ പി​ന്നി​ട്ട് തി​രി​ച്ചു ക​ൽ​പ്പ​റ്റ​യി​ലെ​ത്തി.
കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ള്ള​തി​നാ​ൽ ഉ​ദ്ഘാ​ട​ന യോ​ഗം ഒ​ഴി​വാ​ക്കി സൈ​ക്കി​ൾ റൈ​ഡ് മാ​ത്ര​മാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്. വ​യ​നാ​ട് ബൈ​ക്കേ​ഴ്സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഡോ. ​മു​ഹ​മ്മ​ദ് സാ​ജി​ദ്, സെ​ക്ര​ട്ട​റി സി.​പി. സു​ധീ​ഷ്, ട്ര​ഷ​റ​ർ അ​ബ്ദു​ൾ ഹാ​രി​ഫ്, യു.​കെ. ഹാ​ഷിം, എ​ൻ.​സി. സാ​ജി​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.