കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​യി​ട്ടും അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന്
Thursday, June 24, 2021 1:10 AM IST
കാ​ട്ടി​ക്കു​ളം: പാ​ൽ​വെ​ളി​ച്ചം, ദേ​വ​ട്ടം, ചാ​ലി​ഗ​ദ്ദ, മു​ട്ട​ൻ​ക​ര, പ​യ്യം​ന്പ​ള്ളി, ചേ​ലൂ​ർ,തൃ​ശി​ലേ​രി, മു​ത്തു​മാ​രി, പ​ന​വ​ല്ലി, തി​രു​നെ​ല്ലി നി​വാ​സി​ക​ൾ കാ​ട്ടാ​ന ശ​ല്യ​ത്താ​ൽ പൊ​റു​തി​മു​ട്ടി​യി​രി​ക്കു​ക​യാ​ണെ​ന്ന് എ​ഐ​വൈ​എ​ഫ് മാ​ന​ന്ത​വാ​ടി താ​ലൂ​ക്ക് ക​മ്മി​റ്റി. ആ​ന​ക​ൾ വ്യാ​പ​ക​മാ​യി ഏ​ക്ക​ർ ക​ണ​ക്കി​ന് ഇ​ഞ്ചി, വാ​ഴ, തി​റ്റ​പ്പു​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള കൃ​ഷി​ക​ൾ ന​ശി​പ്പി​ക്കു​ക​യാ​ണ്. രാ​ത്രി​യി​ൽ പു​റ​ത്തി​റ​ങ്ങാ​ൻ പോ​ലും ഭ​യ​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടാ​ന ശ​ല്യം​രൂ​ക്ഷ​മാ​യി​ട്ടും വ​നം​വ​കു​പ്പ് ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് എ​ഐ​വൈ​എ​ഫ് കു​റ്റ​പ്പെ​ടു​ത്തി.
ഒ​റ്റ​യാ​യും കൂ​ട്ട​മാ​യും ആ​ന​ക​ൾ ജ​ന​വാ​സ മേ​ഖ​ല​യി​ൽ വി​ഹ​രി​ക്കു​ക​യാ​ണ്. കൃ​ഷി​നാ​ശം പ​തി​വ് കാ​ഴ്ച്ച​യാ​യി മാ​റി​ക്ക​ഴി​ഞ്ഞി​ട്ടും താ​ത്ക്കാ​ലി​ക വാ​ച്ച​ർ​മാ​രെ വ​ച്ചാ​ണ് ആ​ന​യെ ഓ​ടി​ക്കു​ന്ന​ത്. ഇ​വ​ർ​ക്കാ​ണ​ങ്കി​ൽ അ​ർ​ഹ​മാ​യ വേ​ത​ന അ​നു​കു​ല്യ​ങ്ങ​ളോ യൂ​ണി​ഫോം പോ​ലും ന​ൽ​ക്ക​തെ ചി​ല വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പീ​ഡി​പ്പി​ക്കു​ക​യാ​ണ്.
മു​പ്പ​ത് ദി​വ​സം രാ​ത്രി മു​ഴു​വ​ൻ ജോ​ലി ചെ​യ്താ​ൽ ല​ഭി​ക്കു​ന്ന​ത് പ​തി​നാ​റ് ദി​വ​സ​ത്തെ വേ​ത​ന​മാ​ണ്. അ​തു ല​ഭി​ക്കു​ന്ന​ത് മൂ​ന്നും നാ​ലും മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞും. ജോ​ലി ചെ​യ്യു​ന്ന മു​ഴു​വ​ൻ ദി​വ​സ​ത്തെ​യും വേ​ത​നം ന​ൽ​കാ​ത്ത​ത് മ​നു​ഷ്യാ​വ​കാ​ശ​ലം​ഘ​ന​മാ​ണ്. ഡി​എ​ഫ്ഒ​യും വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​നും റേ​ഞ്ച് ഓ​ഫീ​സ​ർ​മാ​രും കാ​ട്ടാ​ന കൃ​ഷി ന​ശി​പ്പി​ച്ച സ്ഥ​ല​ങ്ങ​ൾ യ​ഥാ​സ​മ​യം സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നോ ക​ർ​ഷ​ക​രു​ടെ അ​ശ​ങ്ക പ​രി​ഹ​രി​ക്കു​ന്ന​തി​നോ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ല.
കൃ​ഷി​ക്കാ​ർ സ്വ​ന്തം ചെ​ല​വി​ൽ നൈ​ലോ​ണും ഗ്രീ​ൻ നെ​റ്റും ഉ​പ​യോ​ഗി​ച്ച് വേ​ലി സ്ഥാ​പി​ച്ചെ​ങ്കി​ലും ആ​ന​ക​ൾ ഇ​വ​യെ​ല്ലാം ത​ക​ർ​ക്കു​ക​യാ​ണ്. പ്ര​ദേ​ശ​ത്ത് റോ​പ് ഫെ​ൻ​സിം​ഗ് സ്ഥാ​പി​ക്ക​ണ​മെ​ന്നും ന​ട​പ​ടി​യി​ല്ലാ​ത്ത പ​ക്ഷം ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും എ​ഐ​വൈ​എ​ഫ് മാ​ന​ന്ത​വാ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി അ​റി​യി​ച്ചു. സെ​ക്ര​ട്ട​റി നി​ഖി​ൽ പ​ത്മ​ന​ഭ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ആ​ർ. ര​തീ​ഷ്, അ​ല​ക്സ് ജോ​സ്, കെ.​വി. അ​ജേ​ഷ്, വി. ​ജോ​തി​ഷ്, കെ.​കെ. നി​സാ​ർ, ബോ​സി​ൽ ബേ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.