പ​ശു, ആ​ടു വ​ള​ർ​ത്ത​ലി​ൽ മാ​തൃ​ക​യാ​യി പൈ​ക്ക​മൂ​ല കോ​ള​നി
Wednesday, June 23, 2021 12:15 AM IST
പു​ൽ​പ്പ​ള്ളി: പ​ശു​ക്ക​ളെ​യും ആ​ടു​ക​ളെ​യും വ​ള​ർ​ത്തു​ന്ന​തി​ൽ മാ​തൃ​ക​യാ​വു​ക​യാ​ണ് പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ കോ​ള​റാ​ട്ടു​കു​ന്ന് പൈ​ക്ക​മൂ​ല കോ​ള​നി. കോ​ള​നി​യി​ലെ ദീ​പേ​ഷി​ന് മാ​ത്രം എ​ഴു​പ​തി​ലേ​റെ പ​ശു​ക്ക​ളാ​ണു​ള്ള​ത്. പാ​ര​ന്പ​ര്യ​മാ​യി പ​ശു​വ​ള​ർ​ത്തി​വ​രു​ന്ന നി​ര​വ​ധി കു​ടും​ബ​ങ്ങ​ളാ​ണ് പൈ​ക്ക​മൂ​ല കോ​ള​നി​യി​ലു​ള്ള​ത്. അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ പ​ര​ന്പ​രാ​ഗ​ത രീ​തി​യി​ലു​ള്ള തൊ​ഴു​ത്തും പ​രി​പാ​ല​ന​വു​മാ​ണ് ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട പൈ​ക്ക​മൂ​ല കോ​ള​നി​വാ​സി​ക​ൾ പി​ന്തു​ട​ർ​ന്നു​വ​രു​ന്ന​ത്.

ചെ​ത​ല​യം റേ​ഞ്ചി​ൽ ഉ​ൾ​പ്പെ​ടു​ന്ന വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്ന പ്ര​ദേ​ശ​മാ​ണ് കോ​ള​റാ​ട്ടു​കു​ന്ന്. ഇ​വി​ടെ​യാ​ണ് കോ​ള​നി​വാ​സി​ക​ൾ പ​ശു​ക്ക​ളെ​യും ആ​ടു​ക​ളെ​യും മേ​യാ​ൻ വി​ടു​ന്ന​ത്. ദീ​പേ​ഷി​ന്‍റെ പി​താ​വ് ബ​സ​വ​ൻ ലോ​ണെ​ടു​ത്ത് ഏ​താ​നും പ​ശു​ക്ക​ളെ വാ​ങ്ങി. അ​തി​ൽ നി​ന്നാ​ണ് ഇ​ത്ര​യും പ​ശു​ക്ക​ളാ​യി മാ​റി​യ​ത്. ശ​ല്യ​ക്കാ​രാ​യ മൂ​രി​ക​ളെ മാ​ത്ര​മാ​ണ് വി​ൽ​ക്കാ​റു​ള്ള​ത്. ഇ​ത്ര​യും കാ​ല​ത്തി​നി​ട​യി​ൽ പ​ശു​ക്ക​ളെ​ വി​ൽപന നടത്തിയി​ട്ടി​ല്ലെ​ന്നും ദീ​പേ​ഷ് പ​റ​ഞ്ഞു. രാ​വി​ലെ പ​ത്തോ​ടെ മേ​യാ​ൻ​വി​ടു​ന്ന പ​ശു​ക്ക​ളെ വൈ​കി​ട്ടോ​ടെ​യാ​ണ് വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക.

മു​ടി​ക്കോ​ട്ട് ഡാ​മാ​ണ് ക​ന്നു​കാ​ലി​ക​ൾ​ക്ക് വെ​ള്ള​ത്തി​നു​ള്ള ആ​ശ്ര​യം. ദീ​പേ​ഷി​ന്‍റെ ഭാ​ര്യ ഉ​ഷ മ​രി​ച്ച​തോ​ടെ മ​ക്ക​ളാ​യ സീ​ത, ല​ക്ഷ്മി, സു​നി​ത എ​ന്നി​വ​രും പി​താ​വി​ന്‍റെ പ​ശു​പ​രി​പാ​ല​ന​ത്തി​നൊ​പ്പ​മു​ണ്ട്. ഇ​ത്ര​യും പ​ശു​ക്ക​ളു​ണ്ടെ​ങ്കി​ലും ദീ​പേ​ഷ് പാ​ൽ വി​ൽ​ക്കാ​റി​ല്ല. എ​ന്നാ​ൽ കാ​ർ​ഷി​കാ​വ​ശ്യ​ത്തി​നും മ​റ്റു​മാ​യി ചാ​ണ​കം വി​ൽ​ക്കാ​റു​ണ്ട്. കു​ടും​ബ​ത്തി​ന്‍റെ വ​രു​മാ​ന​മാ​ർ​ഗം കൂ​ലി​പ്പ​ണി​യാ​ണ്. കോ​ള​നി​യി​ലെ മ​റ്റു​ള്ള​വ​രും പ​ശു​വി​നെ വ​ള​ർ​ത്തു​ന്നു​ണ്ട്. ഈ ​കോ​ള​നി​യി​ലു​ള്ള​വ​ർ​ക്ക് ഏ​ക​ദേ​ശം അ​ന്പ​തോ​ളം ആ​ടു​ക​ളു​മു​ണ്ട്. ഈ ​ആ​ടു​ക​ളെ​യും മേ​യ്ക്കാ​ൻ വി​ടു​ന്ന​തും കാ​ട്ടാ​ന​യും ക​ടു​വ​യു​മ​ട​ക്ക​മു​ള്ള വ​ന്യ​മൃ​ഗ​ശ​ല്യ​മു​ള്ള വ​ന​മേ​ഖ​ല​യി​ൽ ത​ന്നെ​യാ​ണ്.