266 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്: 235 പേ​ർ​ക്ക് രോ​ഗ​മു​ക്തി
Wednesday, June 23, 2021 12:15 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 266 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. 235 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി റേ​റ്റ് 12.08 ആ​ണ്. 262 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. അ​ഞ്ച് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 62797 ആ​യി. 59795 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ൽ 2497 പേ​രാ​ണ് ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​വ​രി​ൽ 1580 പേ​ർ വീ​ടു​ക​ളി​ലാ​ണ് ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​ത്.
മേ​പ്പാ​ടി 50, വെ​ള്ള​മു​ണ്ട 25, നെ​ൻ​മേ​നി 23, അ​ന്പ​ല​വ​യ​ൽ 21, പ​ന​മ​രം, മീ​ന​ങ്ങാ​ടി 19 വീ​തം, പൂ​താ​ടി 18, ക​ൽ​പ്പ​റ്റ 14, ബ​ത്തേ​രി, വൈ​ത്തി​രി 10, പ​ടി​ഞ്ഞാ​റ​ത്ത​റ ഒ​ന്പ​ത്, തി​രു​നെ​ല്ലി എ​ട്ട്, നൂ​ൽ​പ്പു​ഴ ആ​റ്, മാ​ന​ന്ത​വാ​ടി, മു​ട്ടി​ൽ, ത​വി​ഞ്ഞാ​ൽ നാ​ല് വീ​തം, എ​ട​വ​ക, ക​ണി​യാ​ന്പ​റ്റ, മൂ​പ്പൈ​നാ​ട്, തൊ​ണ്ട​ർ​നാ​ട്, വെ​ങ്ങ​പ്പ​ള്ളി മൂ​ന്നു വീ​തം, പൊ​ഴു​ത​ന ര​ണ്ട്, പു​ൽ​പ്പ​ള്ളി ഒ​രാ​ൾ​ക്കു​മാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നെ​ത്തി​യ നാ​ല് പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന 26 പേ​രും വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 209 പേ​രു​മാ​ണ് ഇ​ന്ന് രോ​ഗ​മു​ക്ത​രാ​യ​ത്. കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ ഇ​ന്ന​ലെ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യ​ത് 847 പേ​രാ​ണ്. 906 പേ​ർ നി​രീ​ക്ഷ​ണ​കാ​ലം പൂ​ർ​ത്തി​യാ​ക്കി.