മ​രം​കൊ​ള്ള: ജു​ഡീ​ഷൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് യു​ഡി​എ​ഫ്
Wednesday, June 23, 2021 12:15 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: കേ​ര​ള​ത്തി​ൽ ഉ​ട​നീ​ളം വ്യാ​പ​ക​മാ​യി വ​നം മ​രം കൊ​ള്ള ന​ട​ത്തി​യ​തി​ൽ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് യു​ഡി​എ​ഫ് ബ​ത്തേ​രി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​കെ. ഏ​ബ്ര​ഹാം, ക​ണ്‍​വീ​ന​ർ ടി. ​മു​ഹ​മ്മ​ദ് എ​ന്നി​വ​ർ അ​റി​യി​ച്ചു. മ​രം കൊ​ള്ള​ക്കെ​തി​രെ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി യു​ഡി​എ​ഫ് ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ ധ​ർ​ണ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
ബ​ത്തേ​രി മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​രം, വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ​ക്ക് മു​ന്പി​ലാ​ണ് കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് ധ​ർ​ണ ന​ട​ത്തു​ക. കേ​ര​ളം ക​ണ്ട സ​മീ​പ​കാ​ല​ത്തു​ണ്ടാ​യ ഏ​റ്റ​വും വ​ലി​യ മ​രം കൊ​ള്ള​യാ​ണ്. മ​രം കൊ​ള്ള​യി​ൽ ഭ​ര​ണ​ത​ല​ത്തി​ലു​ള്ള​വ​ർ​ക്ക് മു​ഖ്യ പ​ങ്കു​ള്ള​താ​യി സം​ശ​യി​ക്കു​ന്നു. ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട​ക്കം ഇ​തി​ന് കൂ​ട്ട് നി​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ വ​ലി​യ വ​ന മാ​ഫി​യ ത​ന്നെ ഇ​തി​ന്‍റെ പു​റ​കി​ലു​ണ്ട്.
കേ​വ​ലം ഒ​രു വി​ല്ലേ​ജ് ഓ​ഫീ​സ​റെ സ​സ്പെ​ൻ​ഡ് ചെ​യ്തു​കൊ​ണ്ടും നി​ര​പ​രാ​ധി​ക​ളാ​യ ക​ർ​ഷ​ക​രു​ടെ പേ​രി​ൽ കേ​സ് ചു​മ​ത്തി കൊ​ണ്ടും മ​രം കൊ​ള്ള കേ​സ് ഒ​തു​ക്കി തീ​ർ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് സ​ർ​ക്കാ​ർ. സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ പോ​ലീ​സോ സ​ർ​ക്കാ​റോ ഇ​ത് വ​രെ ത​യാ​റി​യി​ട്ടി​ല്ല. മു​ഖ്യ​മ​ന്ത്രി ഈ ​വി​ഷ​യ​ത്തി​ൽ ഇ​തു​വ​രെ പ്ര​തി​ക​രി​ക്കാ​ത്ത​ത് ഏ​റെ ആ​ശ്ച​ര്യ​പ്പെ​ടു​ത്തു​ന്നു​വെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.