ക​വ​ള​പ്പാ​റ: അ​റു​പ​തോ​ളം കു​ടും​ബ​ങ്ങ​ളു​ടെ പു​ന​ര​ധി​വാ​സം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ
Tuesday, June 22, 2021 12:29 AM IST
എ​ട​ക്ക​ര: നാ​ൽ​പ്പ​ത്തി​യെ​ട്ടു പേ​രു​ടെ ജീ​വ​ൻ ക​വ​ർ​ന്ന ക​വ​ള​പ്പാ​റ ദു​ര​ന്തം ന​ട​ന്നു ര​ണ്ടു വ​ർ​ഷ​ത്തോ​ള​മാ​യി​ട്ടും പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യി ന​ട​പ്പി​ലാ​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്കാ​യി​ല്ല.
ദു​ര​ന്ത​മു​ണ്ടാ​യ മു​ത്ത​പ്പ​ൻ കു​ന്നി​നു ചു​റ്റു​മു​ള്ള അ​റു​പ​തോ​ളം കു​ടും​ബ​ങ്ങ​ളാ​ണ് സ​ർ​ക്കാ​രി​ന്‍റെ ക​നി​വു കാ​ത്ത് ക​ഴി​യു​ന്ന​ത്. ദു​ര​ന്ത​ഭൂ​മി​യി​ലെ​യും പ​രി​സ​ര​ങ്ങ​ളി​ലെ​യും നൂ​റ്റി​പ​തി​നേ​ഴ് കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം ല​ഭി​ക്കു​ക​യും ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ഇ​വ​രു​ടെ പു​ന​ര​ധി​വാ​സം ഏ​ക​ദേ​ശം സാ​ധ്യ​മാ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
ക​വ​ള​പ്പാ​റ കോ​ള​നി​ക്കാ​ർ​ക്കാ​യി ഉ​പ്പ​ട ആ​ന​ക്ക​ല്ലി​ൽ വീ​ടു​ക​ളു​ടെ നി​ർ​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യു​മാ​ണ്.
എ​ന്നാ​ൽ വ​ർ​കാ​ല​ങ്ങ​ളി​ൽ മാ​റി​ത്താ​മ​സി​ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യും നി​ർ​ദേ​ശം ന​ൽ​കി​യ അ​റു​പ​തോ​ളം കു​ടും​ബ​ങ്ങ​ളാ​ണി​പ്പോ​ൾ ദു​ര​വ​സ്ഥ​യി​ലാ​യി​ട്ടു​ള്ള​ത്.
പ്ര​ദേ​ശ​വാ​സി​ക​ൾ നി​ര​വ​ധി നി​വേ​ദ​ന​ങ്ങ​ൾ ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ സം​ഘം ര​ണ്ടു ത​വ​ണ മു​ത്ത​പ്പ​ൻ​കു​ന്നി​ന്‍റെ ചു​റ്റു​വ​ട്ട​മു​ള്ള ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ വി​ശ​ദ​പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യി​രു​ന്നു.
എ​ന്നാ​ൽ ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​രി​നു സ​മ​ർ​പ്പി​ക്കാ​ത്ത​താ​ണ് ഈ ​കു​ടും​ബ​ങ്ങ​ളു​ടെ പു​ന​ര​ധി​വാ​സം ത്രി​ശ​ങ്കു​വി​ലാ​കാ​ൻ കാ​ര​ണം.
കാ​ല​വ​ർ​ഷം ശ​ക്തി​പ്രാ​പി​ക്കു​ന്പോ​ൾ ഇ​വി​ടെ നി​ന്നു മാ​റി​ത്താ​മ​സി​ക്കാ​നാ​ണ് അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശം. ദു​ര​ന്ത​ത്തി​നു ശേ​ഷം ര​ണ്ടു വ​ർ​ഷ​മാ​യി വ​ർ​ഷ​കാ​ല​ത്ത് ഇ​വ​ർ ക​വ​ള​പ്പാ​റ​യി​ൽ നി​ന്നു മാ​റി​നി​ൽ​ക്കു​ക​യോ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലേ​ക്ക് മാ​റു​ക​യോ ആ​ണ് പ​തി​വ്.
സ്ഥി​ര​മാ​യി വ​ർ​ഷ​കാ​ല​ങ്ങ​ളി​ൽ മാ​റി​ത്താ​മ​സി​ക്കേ​ണ്ടി​വ​രു​ന്ന​ത് ഈ ​കു​ടും​ബ​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.
ജി​യോ​ള​ജി​വ​കു​പ്പ് മാ​റാ​ൻ നി​ർ​ദേ​ശം ന​ൽ​കാ​ത്ത​തി​നാ​ൽ ഇ​വ​ർ​ക്ക് സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം ഒ​ന്നും​ത​ന്നെ ല​ഭി​ച്ചി​ട്ടി​ല്ല. കൂ​ലി​വേ​ല​ക്കാ​രും ക​ർ​ഷ​ക​രു​മാ​ണ് പ്ര​ദേ​ശ​ത്ത് കൂ​ടു​ത​ലും.
മ​റ്റി​ട​ങ്ങ​ളി​ൽ ഭൂ​മി​യും വീ​ടു​മി​ല്ലാ​ത്ത ഇ​ക്കൂ​ട്ട​ർ വ​ർ​ഷ​കാ​ല​ത്തെ ഓ​ട്ടം മ​ടു​ത്ത് ഇ​പ്പോ​ൾ ഇ​വി​ടെ​നി​ന്നു മാ​റാ​ൻ കൂ​ട്ടാ​ക്കു​ന്നു​മി​ല്ല.
മു​ത്ത​പ്പ​ൻ​കു​ന്നി​ന്‍റെ മ​റു​വ​ശ​ത്ത് മു​ക​ളി​ലാ​യി വ​ന​ത്തോ​ടു ചേ​ർ​ന്ന് ആ​റു കു​ടും​ബ​ങ്ങ​ൾ ഇ​പ്പോ​ഴും താ​മ​സി​ക്കു​ന്നു​ണ്ട്.
ക​വ​ള​പ്പാ​റ ദു​ര​ന്ത​ത്തി​ൽ വീ​ടു​ക​ൾ​ക്ക് നാ​ശം നേ​രി​ടു​ക​യും ജി​യോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം മാ​റി​ത്താ​മ​സി​ക്കു​ക​യും ചെ​യ്ത പ​ല കു​ടും​ബ​ങ്ങ​ൾ​ക്കും സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം ല​ഭി​ക്കാ​തെ​യു​മു​ണ്ട്.
കാ​ല​വ​ർ​ഷം ക​ന​ക്കു​ന്പോ​ൾ ഉ​ള്ളി​ൽ ഭീ​തി​യു​മാ​യി ക​ഴി​യു​ക​യാ​ണ് ക​വ​ള​പ്പാ​റ​യി​ലെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ.