കോ​വി​ഡ് മു​ക്ത​ർ​ക്ക് ഫി​സി​യോ​തെ​റാ​പ്പി സേ​വ​ന​മൊ​രു​ക്കി ത​രി​യോ​ട് പ​ഞ്ചാ​യ​ത്ത്
Tuesday, June 22, 2021 12:27 AM IST
കാ​വും​മ​ന്ദം: കോ​വി​ഡ് മു​ക്ത​രാ​യ​വ​രി​ൽ ക​ണ്ടു വ​രു​ന്ന ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മേ​കാ​ൻ ഓ​ണ്‍​ലൈ​നി​ലൂ​ടെ ഫി​സി​യോ​തെ​റാ​പ്പി ചി​കി​ത്സാ മാ​ർ​ഗ്ഗ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന ’ഉ​ന്ന​തി’ പ​ദ്ധ​തി വ​യ​നാ​ട് ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി ന​ട​പ്പി​ലാ​ക്കി ത​രി​യോ​ട് പ​ഞ്ചാ​യ​ത്ത്. കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഫോ​ർ ഫി​സി​യോ​തെ​റാ​പ്പി​സ്റ്റ്സ് കോ​ഓ​ർ​ഡി​നേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ജി. ഷി​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കോ​വി​ഡാ​ന​ന്ത​രം രോ​ഗി​ക​ളി​ൽ ക​ണ്ടു വ​രു​ന്ന ശാ​രീ​രി​ക പ്ര​ശ്ന​ങ്ങ​ൾ​ക്ക് ഇ​തി​ലൂ​ടെ പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കും. രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം ആ​റ്‌ വ​രെ കോ​ൾ സെ​ൻ​റ​റി​ലെ ന​ന്പ​റു​ക​ളി​ലേ​ക്ക് വ​രു​ന്ന വി​ളി​ക​ൾ പ്ര​കാ​രം ഫി​സി​യോ​തെ​റാ​പ്പി വി​ദ​ഗ്ദ​രു​ടെ പാ​ന​ൽ രോ​ഗി​ക​ളു​ടെ ആ​രോ​ഗ്യ വി​വ​ര​ങ്ങ​ൾ ച​ർ​ച്ച ചെ​യ്ത് വീ​ഡി​യോ കോ​ൾ അ​ട​ക്ക​മു​ള്ള ഓ​ണ്‍​ലൈ​ൻ സൗ​ക​ര്യ​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ചി​കി​ത്സാ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കും. ത​രി​യോ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സൂ​ന ന​വീ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഷ​മീം പാ​റ​ക്ക​ണ്ടി, വ​ൽ​സ​ല ന​ളി​നാ​ക്ഷ​ൻ, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ഷീ​ജ ആ​ന്‍റ​ണി, രാ​ധ പു​ലി​ക്കോ​ട്, അം​ഗ​ങ്ങ​ളാ​യ ബീ​ന റോ​ബി​ൻ​സ​ണ്‍, പു​ഷ്പ മ​നോ​ജ്, സി​ബി​ൾ എ​ഡ്വേ​ഡ്, ഫി​സി​യോ​തെ​റാ​പ്പി അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി സ​ന​ൽ​രാ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. കോ​ൾ സെ​ന്‍റ​ർ ന​ന്പ​റു​ക​ൾ: 9400380920, 8129021135.