മു​ട്ടി​ൽ മ​രം കൊ​ള്ള: മ​രം​മു​റി ന​ട​ന്ന പ്ര​ദേ​ശ​ങ്ങ​ൾ ചെ​ന്നി​ത്ത​ല സ​ന്ദ​ർ​ശി​ച്ചു
Tuesday, June 22, 2021 12:27 AM IST
ക​ൽ​പ്പ​റ്റ: കോ​ടി​ക​ളു​ടെ മ​രം കൊ​ള്ള ന​ട​ന്ന മു​ട്ടി​ൽ സൗ​ത്ത് വി​ല്ലേ​ജി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ര​മേ​ശ് ചെ​ന്നി​ത്ത​ല സ​ന്ദ​ർ​ശി​ച്ചു. രാ​വി​ലെ പ​തി​നൊ​ന്ന​ര​യോ​ടെ നി​ര​വ​ധി വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ഈ​ട്ടി​മ​രം മു​റി​ച്ചി​ട്ട മു​ട്ടി​ൽ സൗ​ത്ത് വി​ല്ലേ​ജി​ലെ വാ​ഴ​വ​റ്റ കു​പ്പാ​ടി​യി​ലാ​യി​രു​ന്നു ആ​ദ്യം സ​ന്ദ​ർ​ശ​നം. വാ​ഴ​വ​റ്റ പ​ട്ടാ​ന്പി​ക്കു​ന്ന് ജം​ഗ്ഷ​നി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തി. റോ​ഡി​ന് സ​മീ​പ​ത്താ​യാ​ണ് ഇ​വി​ടെ മ​രം മു​റി​ച്ച​ത്. ല​ക്ഷ​ങ്ങ​ൾ വി​ല​വ​രു​ന്ന മ​ര​ത്തി​ന് ഇ​വി​ടെ ന​ൽ​കി​യ​ത് തു​ച്ഛ​മാ​യ തു​ക മാ​ത്ര​മാ​ണ്. ക​രി​ങ്ക​ണ്ണി​ക്കു​ന്ന് കോ​ള​നി​യി​ലെ ആ​വി​ലാ​ട്ട് കോ​ള​നി​യി​ലാ​യി​രു​ന്നു അ​വ​സാ​ന​മാ​യി ര​മേ​ശ് ചെ​ന്നി​ത്ത​ല സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. മൂ​ന്ന് മ​ര​ങ്ങ​ളാ​യി​രു​ന്നു ഇ​വി​ടെ മു​റി​ച്ചി​ട്ട​ത്. ല​ക്ഷ​ങ്ങ​ൾ വി​ല​വ​രു​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ചി​ട്ടും ഇ​വി​ടു​ത്തു​കാ​ർ​ക്ക് കേ​വ​ലം 5000 രൂ​പ മാ​ത്ര​മാ​ണ് ന​ൽ​കി​യ​ത്.
കോ​ള​നി​നി​വാ​സി​ക​ൾ വി​വ​ര​ങ്ങ​ളെ​ല്ലാം ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ ധ​രി​പ്പി​ച്ചു. കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ. സു​ബ്ര​ഹ്മ​ണ്യ​ൻ, കെ​പി​സി​സി എ​ക്സി​ക്യു​ട്ടീ​വ് അം​ഗ​വും യു​ഡി​എ​ഫ് ജി​ല്ലാ​ക​ണ്‍​വീ​ന​റു​മാ​യ എ​ൻ.​ഡി. അ​പ്പ​ച്ച​ൻ, കെ​പി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​കെ. ഏ​ബ്ര​ഹാം, അ​ഡ്വ.​ടി.​ജെ. ഐ​സ​ക്, യൂ​ത്ത്കോ​ണ്‍​ഗ്ര​സ് ജി​ല്ലാ​പ്ര​സി​ഡ​ന്‍റും ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ സം​ഷാ​ദ് മ​ര​ക്കാ​ർ, കെ​പി​സി​സി എ​ക്സി​ക്യു​ട്ടീ​വ് അം​ഗം പി.​പി. ആ​ലി, കെ.​വി. പോ​ക്ക​ർ​ഹാ​ജി, വി.​എ. മ​ജീ​ദ്, ബി​നു തോ​മ​സ് തു​ട​ങ്ങി​യ​വ​രും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.