കോ​വി​ഡ് 19: കു​ടും​ബ​ശ്രീ മി​ഷ​ൻ ര​ണ്ടാം​ഘ​ട്ട പ​രി​ശീ​ല​നം തു​ട​ങ്ങി
Monday, June 21, 2021 12:14 AM IST
ക​ൽ​പ്പ​റ്റ: കു​ടും​ബ​ശ്രീ മി​ഷ​ൻ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന ക്യാ​ന്പ​യി​ൻ ര​ണ്ടാം ഘ​ട്ടം ആ​രം​ഭി​ച്ചു. ജി​ല്ലാ ത​ല റി​സോ​ഴ്സ് പേ​ഴ്സ​ണ്‍​മാ​രി​ൽ നി​ന്ന് പ​രി​ശീ​ല​നം നേ​ടി​യ​വ​രാ​ണ് സി​ഡി​എ​സ് ത​ല​ത്തി​ൽ പ​രി​ശീ​ല​നം ന​ൽ​കി​യ​ത്.
സി​ഡി​എ​സ് ത​ല​ത്തി​ൽ പ​രി​ശീ​ല​നം നേ​ടി​യ​വ​രാ​ണ് വാ​ർ​ഡ് ത​ല​ത്തി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ക. ഒ​രേ സ​മ​യം നി​ര​വ​ധി പേ​ര് പ​രി​ശീ​ല​ക​രാ​കും എ​ന്ന​തോ​ടൊ​പ്പം പ​ര​മാ​വ​ധി ആ​ളു​ക​ളി​ലേ​ക്ക് സ​ന്ദേ​ശം കൈ​മാ​റാ​ൻ ക​ഴി​യു​ന്നു​വെ​ന്ന​തും ഈ ​ക്യാ​ന്പ​യി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്.
ജി​ല്ല​യി​ൽ 52 പേ​രും സി​ഡി​എ​സ് ത​ല​ത്തി​ൽ 512 പേ​രും എ​ഡി​എ​സ് ത​ല​ത്തി​ൽ 3584 പേ​രു​മാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ പ​രി​ശീ​ല​നം നേ​ടി​യ​ത്. ര​ണ്ടാം ഘ​ട്ട​ത്തി​ൽ 9000 അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളി​ലെ 45000 പേ​ർ പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​വും.