വൃ​ക്കരോ​ഗി​ക​ൾ​ക്കു ആ​ശ്രയ​മാ​യി മാ​റി​യ വെ​ള്ള​മു​ണ്ട അ​ൽ​ക​രാ​മ ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ മൂ​ന്നാം വ​ർ​ഷ​ത്തി​ലേ​ക്ക്
Sunday, June 20, 2021 3:39 AM IST
മാ​ന​ന്ത​വാ​ടി: വൃ​ക്ക രോ​ഗ​ത്തി​ന് മു​ന്പി​ൽ പ​ക​ച്ചു നി​ൽ​ക്കേ​ണ്ടി വ​ന്ന നി​ർ​ധ​ന​രും നി​രാ​ലം​ബ​രു​മാ​യ നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ൾ​ക്ക് ആ​ശ്ര​യ​മാ​യി മാ​റി​യ വെ​ള്ള​മു​ണ്ട അ​ൽ​ക​രാ​മ ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ മൂ​ന്നാം വ​ർ​ഷ​ത്തി​ലേ​ക്ക്. എ​ല്ലാ പ്ര​തി​സ​ന്ധി​ക​ളെ​യും കൂ​ട്ടാ​യ്മ​യി​ലൂ​ടെ നേ​ടി​യ ആ​ത്മ​വി​ശ്വ​സ​ത്തി​ലൂ​ടെ അ​തി​ജീ​വി​ച്ചാ​ണ് ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ സൗ​ജ​ന്യ ഡ​യാ​ലി​സി​സ് കേ​ന്ദ്രം മൂ​ന്നാം വ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​ത്. ഒ​രു ഡ​യാ​ലി​സി​ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ 1000 മു​ത​ൽ 2000 രൂ​പ വ​രെ ചെ​ല​വ് വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​ർ​ത്തും സൗ​ജ​ന്യ​മാ​യി ദി​വ​സ​വും 38 രോ​ഗി​ക​ളെ ബ​ഹു​ജ​ന സ​ഹ​ക​ര​ണ​ത്തോ​ടെ മാ​ത്രം ഇ​വി​ടെ നി​ന്നും ഡ​യാ​ലി​സി​സി​ന് വി​ധേ​യ​മാ​ക്കു​ന്ന​ത്. തു​ട​ക്ക​ത്തി​ൽ ഒ​രു ഷി​ഫ്റ്റും പി​ന്നീ​ട് ര​ണ്ടു ഷി​ഫ്റ്റുമാ​യാ​ണ് ഡ​യാ​ലി​സി​സ് ന​ട​ത്തി വ​രു​ന്ന​ത്.
ഡ​യാ​ലി​സി​സി​ന് പു​റ​മെ രോ​ഗി​ക​ൾ​ക്കു​ള്ള ലാ​ബ് പ​രി​ശോ​ധ​ന​യും ആ​വ​ശ്യ​മെ​ങ്കി​ൽ മ​രു​ന്നും ഇ​ൻ​ജ​ക്ഷ​നും ഇ​വി​ടെ നി​ന്ന് സൗ​ജ​ന്യ​മാ​യി ന​ൽ​കി വ​രു​ന്നു​ണ്ട്. വെ​ള്ള​മു​ണ്ട സ്വ​ദേ​ശി​യും പ്ര​വാ​സി വ്യ​വ​സാ​യി​യു​മാ​യ കു​നി​ങ്ങാ​ര​ത്ത് അ​ബ്ദു​ൽ നാ​സ​ർ മൂ​ന്ന് കോ​ടി​യി​ല​ധി​കം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ര​ണ്ട് വ​ർ​ഷം മു​ന്പ് കെ​ട്ട​ിട​മു​ൾ​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ളോ​ടെ എ​ട്ടെ​നാ​ലി​ൽ അ​ൽ​ക​രാ​മ ഡ​യാ​ലി​സി​സ് കേ​ന്ദ്രം ആ​രം​ഭി​ച്ച​ത്. 10 ഡ​യാ​ലി​സി​സ് മെ​ഷീനു​ക​ളാ​ണ് ഇ​വി​ടെ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.
കേ​ന്ദ്ര​ത്തി​ന്‍റെ ന​ട​ത്തി​പ്പ് ചു​മ​ത​ല മു​ഴു​വ​നാ​യും ത​ണ​ൽ വ​ട​ക​ര​യു​ടെ​യും വെ​ള്ള​മു​ണ്ട പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വി​ന്‍റെ​യും കീ​ഴി​ലു​ള്ള ജ​ന​കീ​യ​ക​മ്മ​ിറ്റി​ക്കാ​ണ്. വെ​ള്ള​മു​ണ്ട, തൊ​ണ്ട​ർ​നാ​ട്, എ​ട​വ​ക, പ​ടി​ഞ്ഞാ​റ​ത്ത​റ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ രോ​ഗി​ക​ളെ​യാ​ണ് ആ​ദ്യം ല​ക്ഷ്യം വെ​ച്ചി​രു​ന്ന​തെ​ങ്കി​ലും ഇ​പ്പോ​ൾ 12 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നും ഇ​ത​ര ജി​ല്ല​ക​ളി​ൽ നി​ന്നും ഇ​വി​ടെ രോ​ഗി​ക​ൾ സൗ​ജ​ന്യ ഡ​യാ​ലി​സി​സി​നാ​യി എ​ത്തു​ന്നു​ണ്ട്. അ​ൽ​ക​രാ​മ ബ​ഹ്റൈ​ൻ ചാ​പ്റ്റ​റി​ന് പു​റ​മെ നാ​ട്ടി​ലെ സു​മ​ന​സു​ക​ളു​ടെ​യും പ്ര​വാ​സി​ക​ളു​ടെ​യും സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യു​ടെ​യും കു​ടും​ബ​ശ്രീ​യു​ടെ​യും വാ​ട്സാ​പ്പ് കൂ​ട്ടാ​യ​്മ​യു​ടെ​യും എ​ല്ലാം സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ന​ട​ത്തി​പ്പി​നു​ള്ള ഫ​ണ്ട് ക​ണ്ടെ​ത്തു​ന്ന​ത്. നി​ല​വി​ൽ ഒ​രു ദി​വ​സ​ത്തെ ഡ​യാ​ലി​സി​സിനു മാ​ത്രം കാ​ൽ ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യാ​ണ് ചെ​ല​വ് വ​രു​ന്ന​ത്. മൂ​ന്നാം വ​ർ​ഷ​ത്തി​ൽ മൂ​ന്ന് ഷി​ഫ്റ്റാ​യി ഉ​യ​ർ​ത്തി പ്ര​തി​ദി​നം 58 രോ​ഗി​ക​ൾ​ക്ക് ഡ​യാ​ലി​സി​സ് ന​ട​ത്താ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ഭാ​ര​വാ​ഹി​ക​ൾ. ഇ​തി​നാ​യി വൃ​ക്ക​രേ​ാഗി​ക​ൾ​ക്ക് കു​ടും​ബ​ശ്രീ​യു​ടെ കാ​രു​ണ്യ​ഹ​സ്തം എ​ന്ന പ​ദ്ധ​തി​ക്ക് ഈ ​വ​ർ​ഷം തു​ട​ക്ക​മി​ടും. ഓ​രോ കു​ടും​ബ​ശ്രീ​യും വ​ർ​ഷ​ത്തി​ൽ ഒ​രു​ഡ​യാ​ലി​സി​സി​നു​ള്ള തു​ക സം​ഭാ​വ​ന ചെ​യ്യു​ന്ന​താ​ണ് പ​ദ്ധ​തി. മൂ​ന്നാം വ​ർ​ഷ കാ​രു​ണ്യ പ​ദ്ധ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​നം ഡ​യാ​ലി​സി​സ് കേ​ന്ദ്രം സ​ന്ദ​ർ​ശി​ക്കു​ന്ന ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള ജൂ​ണ്‍ 21 ന് ​നി​ർ​വഹി​ക്കും. പ​ഞ്ചാ​യ​ത് പ്ര​സി​ഡ​ന്‍റ് സു​ധി രാ​ധാ​കൃ​ഷ​്ണ​ൻ കു​ടും​ബ​ശ്രീ കോ-​ഓ​ഡി​നേ​റ്റ​ർ സാ​ജി​ത തു​ട​ങ്ങി​യ​വ​രും അ​ന്നേ​ദി​വ​സം ഡ​യാ​ലി​സി​സ് കേ​ന്ദ്രം സ​ന്ദ​ർ​ശി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ കൈ​പ്പാ​ണി ഇ​ബ്രാ​ഹിം, ആ​ലി​ക്കു​ട്ടി മാ​സ്റ്റ​ർ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.