ജി​ല്ല​യി​ൽ 222 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്; 239 പേ​ർ​ക്ക് രോ​ഗ​മു​ക്തി
Sunday, June 20, 2021 3:39 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 222 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. 239 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി റേ​റ്റ് 9.51 ആ​ണ്. 216 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. നാ​ല് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 62238 ആ​യി. 59077 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ൽ 2703 പേ​രാ​ണ് ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​വ​രി​ൽ 1691 പേ​ർ വീ​ടു​ക​ളി​ലാ​ണ് ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​ത്. മേ​പ്പാ​ടി 22 പേ​ർ, എ​ട​വ​ക, ക​ണി​യാ​ന്പ​റ്റ 17 വീ​തം, പ​ന​മ​രം 15, ക​ൽ​പ്പ​റ്റ, മൂ​പ്പൈ​നാ​ട് 13 വീ​തം, മാ​ന​ന്ത​വാ​ടി 12, നൂ​ൽ​പ്പു​ഴ, ത​രി​യോ​ട് 11 വീ​തം, ത​വി​ഞ്ഞാ​ൽ 10, അ​ന്പ​ല​വ​യ​ൽ ഒ​ന്പ​ത്, മീ​ന​ങ്ങാ​ടി ഏ​ഴ്, കോ​ട്ട​ത്ത​റ, മു​ട്ടി​ൽ, വെ​ള്ള​മു​ണ്ട, നെേ·​നി, പ​ടി​ഞ്ഞാ​റ​ത്ത​റ, ബ​ത്തേ​രി ആ​റ് വീ​തം, പൂ​താ​ടി, വൈ​ത്തി​രി അ​ഞ്ച് വീ​തം, പൊ​ഴു​ത​ന നാ​ല്, തി​രു​നെ​ല്ലി, പു​ൽ​പ്പ​ള്ളി മൂ​ന്നു വീ​തം, മു​ള്ള​ൻ​കൊ​ല്ലി, തൊ​ണ്ട​ർ​നാ​ട്, വെ​ങ്ങ​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ ഓ​രോ​രു​ത്ത​രു​മാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധി​ത​രാ​യ​ത്. ഗ​ൾ​ഫി​ൽ നി​ന്ന് വ​ന്ന ഒ​രാ​ളും ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് വ​ന്ന മൂ​ന്ന് പേ​രും ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് വ​ന്ന ര​ണ്ടു​പേ​രു​മാ​ണ് വി​ദേ​ശ​ത്ത് നി​ന്നും സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ​ന്ന് രോ​ഗ​ബാ​ധി​ത​രാ​യ​ത്.
ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 20 പേ​രും വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 219 പേ​രു​മാ​ണ് രോ​ഗം ഭേ​ദ​മാ​യി ഡി​സ്ചാ​ർ​ജ് ആ​യ​ത്. കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ ഇ​ന്ന​ലെ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യ​ത് 906 പേ​രാ​ണ്. 775 പേ​ർ നി​രീ​ക്ഷ​ണ​കാ​ലം പൂ​ർ​ത്തി​യാ​ക്കി. നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 10216 പേ​ർ. ഇ​ന്ന​ലെ പു​തു​താ​യി 49 പേ​ർ ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി.