ഭ​ക്ഷ്യ​കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു
Sunday, June 20, 2021 3:39 AM IST
മേ​പ്പാ​ടി: വ​യ​നാ​ട് എം​പി രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ജന്മദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ൽ​പ്പ​റ്റ എം​എ​ൽ​എ ടി. ​സി​ദ്ദി​ഖി​ന്‍റെ ഹെ​ൽ​പ്പ് ഡെ​സ്ക് വ​ഴി മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ ഗോ​വി​ന്ദ​ൻ പാ​റ കോ​ള​നി​യി​ൽ ഭ​ക്ഷ്യ​കി​റ്റു​ക​ൾ വി​തര​ണം ചെ​യ്തു.
മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ന ര​മേ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​മാ​രാ​യ രാ​ജു, രാ​ധാ രാ​മ​സ്വാ​മി, രാ​ധ ടീ​ച്ച​ർ, ബാ​ബു, ബി. ​സു​രേ​ഷ് ബാ​ബു, പി. ​ക​ബീ​ർ, ഒ.​വി. റോ​യി, സാ​ലി റാ​ട്ട​ക്കൊ​ല്ലി, വി. ​നൗ​ഷാ​ദ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.