നീ​ല​ഗി​രി​യി​ൽ ലോ​ക്ഡൗ​ണ്‍ നീ​ട്ടി
Sunday, June 13, 2021 1:24 AM IST
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ജി​ല്ല​യി​ൽ ലോ​ക്ഡൗ​ണ്‍ 21 വ​രെ നീ​ട്ടി. ഈ​മാ​സം 14ന് ​രാ​വി​ലെ ആ​റ് മു​ത​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ളോ​ടു​കൂ​ടി​യാ​ണ് ലോ​ക്ഡൗ​ണ്‍ നീ​ട്ടി​യ​ത്. നീ​ല​ഗി​രി ഉ​ൾ​പ്പെ​ടെ​യു​ള്ള പ​തി​നൊ​ന്ന് ജി​ല്ല​ക​ൾ ഒ​ഴി​കെ മ​റ്റ് ജി​ല്ല​ക​ളി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ളോ​ടെ അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കാം.
സൈ​ക്കി​ൾ, ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ള വ​ർ​ക്ക് ഷോ​പ്പു​ക​ൾ, ക​ണ്ണാ​ടി ക​ട​ക​ൾ, ബാ​ർ​ബ​ർ ഷോ​പ്പ് എ​ന്നി​വ രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ ഉ​ച്ച​ക്ക് ര​ണ്ട് വ​രെ പ്ര​വ​ർ​ത്തി​ക്കാം. ഓ​ട്ടോ ടാ​ക്സി​ക​ളി​ൽ ഇ-​ര​ജി​സ്ട്രേ​ഷ​ൻ പ്ര​കാ​രം ഓ​ടാം. ക​ട​ക​ൾ​ക്ക് മു​ന്പി​ൽ സാ​നി​റ്റൈ​സ​റും സോ​പ്പ് ഉ​പ​യോ​ഗി​ച്ച് കൈ ​ക​ഴു​കാ​നു​ള്ള സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്ത​ണം. മു​ഖാ​വ​ര​ണം സാ​മൂ​ഹി​ക അ​ക​ലം തു​ട​ങ്ങി​യ കോ​വി​ഡ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം.