വ​ര്‍​ക്കി​യ​ച്ച​ന്‍ ത​ന്നെ​യൊ​രു സു​വി​ശേ​ഷ​മാ​ണ്: മാ​ര്‍ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ല്‍
Friday, June 11, 2021 1:01 AM IST
താ​മ​ര​ശേ​രി: വ​ര്‍​ക്കി​യ​ച്ച​ന്‍റെ ജീ​വി​തം പ​ഠി​ക്കു​ക​യും അ​ത് വി​ല​യി​രു​ത്തു​ക​യും ചെ​യ്യു​മ്പോ​ള്‍ ആ ​ജീ​വി​തം ത​ന്നെ​യൊ​രു സു​വി​ശേ​ഷ​മാ​ണ്. അ​ദ്ദേ​ഹം ജീ​വി​ത​ത്തി​ലൂ​ടെ ന​ല്‍​കി​യ സ​ന്ദേ​ശം ഈ​ശോ​യു​ടെ സു​വി​ശേ​ഷ​ത്തി​ന്‍റെ സ​ന്ദേ​ശ​മാ​ണെ​ന്നും ബി​ഷ​പ് മാ​ര്‍ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ല്‍ പ​റ​ഞ്ഞു. വ​ര്‍​ക്കി​യ​ച്ച​ന്‍റെ ജ​ന്മ ശ​താ​ബ്ദി​യോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്.
ക്രി​സ്തു​വി​ന്‍റെ സു​വി​ശേ​ഷ​സ​ന്ദേ​ശം പൗ​ലോ​സ് അ​പ്പ​സ്തോ​ല​ന്‍റെ ലേ​ഖ​ന​ത്തി​ല്‍ നി​ന്നു വാ​യി​ച്ച​റി​യു​വാ​ന്‍ ക​ഴി​യു​മെ​ങ്കി​ലും അ​തു പ്രാ​യോ​ഗി​ക ജീ​വി​ത​ത്തി​ലെ​ത്തി​ക്കു​ന്ന​ത് വ​ര്‍​ക്കി​യ​ച്ച​നി​ലൂ​ടെ മ​ന​സി​ലാ​ക്കാ​ന്‍ ക​ഴി​ഞ്ഞു.
വ​ര്‍​ക്കി​യ​ച്ച​ന്‍റെ ജീ​വി​ത​വും ശൈ​ലി​യും ആ​ത്മീ​യ​ത​യും നാം ​വി​ല​യി​രു​ത്തു​മ്പോ​ള്‍ ദൈ​വ​ത്തി​ന്‍റെ മു​ഖം ദ​ര്‍​ശി​ക്കു​ക​യാ​ണ്. ത​ല​ശേ​രി രൂ​പ​ത കു​ടി​യേ​റ്റ​കാ​ല​ത്ത് ഇ​ട​യ​നി​ല്ലാ​ത്ത ആ​ടു​ക​ളെ​പ്പോ​ലെ പ​രി​ഭ്രാ​ന്ത​രും നി​സ​ഹാ​യ​രു​മാ​യി​രു​ന്ന​പ്പോ​ള്‍ ക​രു​ത്തുന​ല്‍​കി ചി​റ​കാ​യി, ത​ണ​ലാ​യി നി​ന്ന​ത് വ​ര്‍​ക്കി​യ​ച്ച​നാ​ണ്.
താ​ന്‍ സ്ഥാ​പി​ച്ച സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ലെ സ​മ​ര്‍​പ്പി​ത​ര്‍​ക്കു പ്ര​ത്യേ​ക​മാ​യ വ​ഴി​ക​ള്‍ തു​റ​ന്നു കൊ​ടു​ത്ത​ത് അ​ത്ഭു​ത​ത്തോ​ടെ​യാ​ണ് നാം ​നോ​ക്കി​ക്ക​ണ്ട​ത്. ഓ​രോ കാ​ല​ഘ​ട്ട​ത്തി​ന്‍റെ​യും ആ​വ​ശ്യ​ങ്ങ​ള്‍ മ​ന​സി​ലാ​ക്കി അ​ജ​പാ​ല​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ക്ര​മീ​ക​രി​ക്കാ​നു​ള്ള ദീ​ര്‍​ഘ​വീ​ക്ഷ​ണം അ​ദ്ദേ​ഹ​ത്തി​നു ദൈ​വം ന​ല്‍​കി​യി​രു​ന്നു.
ത​ന്‍റെ ആ​ത്മീ​യ ജീ​വി​ത​ത്തി​ല്‍ എം​എ​സ്എം​ഐ സ​മൂ​ഹ​ത്തി​ലെ സ​മ​ര്‍​പ്പി​ത​ര്‍​ക്കു വ​ലി​യ പ​ങ്കു​ണ്ട്. ആ​ഴ​മാ​യ ദൈ​വാ​നു​ഭ​വ​ത്തി​നു ക​രു​ത്തു ന​ല്‍​കു​വാ​ന്‍ ഈ ​സ​ന്യാ​സി​നി സ​മൂ​ഹം എ​ന്നും സ​ഹാ​യ​മാ​യി​ട്ടു​ണ്ട്.
അ​തി​നെ​ല്ലാം പി​ന്നി​ല്‍ വ​ര്‍​ക്കി​യ​ച്ച​ന്‍റെ ക​രു​ത​ലു​ള്ള സ്നേ​ഹ​മാ​യി​രു​ന്നെ​ന്നും ബി​ഷ​പ് അ​നു​സ്മ​രി​ച്ചു.