മോ​ണ്‍. സി.​ജെ. വ​ര്‍​ക്കി​യു​ടെ ജ​ന്മ​ശ​താ​ബ്ദി ആ​ഘോ​ഷി​ച്ചു
Friday, June 11, 2021 1:01 AM IST
താ​മ​ര​ശേ​രി: എം​എ​സ്എം​ഐ സ​ഭാ സ്ഥാ​പ​ക​ന്‍ മോ​ണ്‍. സി.​ജെ. വ​ര്‍​ക്കി (വ​ര്‍​ക്കി​യ​ച്ച​ന്‍) യു​ടെ ജ​ന്മ​ശ​താ​ബ്ദി ആ​ഘോ​ഷി​ച്ചു. കു​ള​ത്തു​വ​യ​ല്‍ എം​എ​സ്എം​ഐ ജ​ന​റ​ലേ​റ്റി​ല്‍ വ​ര്‍​ക്കി​യ​ച്ച​ന്‍റെ ക​ബ​റി​ട​ത്തി​ല്‍ ന​ട​ന്ന പ്രാ​ര്‍​ഥ​ന​യ്ക്കു​ശേ​ഷം താ​മ​ര​ശേ​രി ബി​ഷ​പ് മാ​ര്‍ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ലി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ല്‍ ദി​വ്യ​ബ​ലി അ​ര്‍​പ്പി​ച്ചു. കോ​ഴി​ക്കോ​ട് ബി​ഷ​പ് ഡോ. ​വ​ര്‍​ഗീ​സ് ച​ക്കാ​ല​യ്ക്ക​ല്‍ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ച്ച് വ​ച​ന​സ​ന്ദേ​ശം ന​ല്‍​കി. കു​ള​ത്തു​വ​യ​ല്‍ സെ​ന്‍റ് ജോ​ര്‍​ജ് തീ​ർ​ഥാ​ട​ന കേ​ന്ദ്രം റെ​ക്ട​ര്‍ ഫാ. ​ജോ​ര്‍​ജ് ക​ള​പ്പു​ര​യ്ക്ക​ല്‍, ഫാ. ​അ​ര്‍​ജു​ന്‍ എ​ന്നി​വ​ര്‍ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.
തു​ട​ര്‍​ന്നു​ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം മാ​ര്‍ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​പ്പീ​രി​യ​ര്‍ ജ​ന​റ​ല്‍ സി​സ്റ്റ​ര്‍ ഫി​ന്‍​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ഷ​പ് ഡോ. ​വ​ർ​ഗീ​സ് ച​ക്കാ​ല​യ്ക്ക​ല്‍, ഫാ. ​ജോ​ര്‍​ജ് ക​ള​പ്പു​ര​യ്ക്ക​ല്‍, ശാ​ലോം ടി​വി സ്ഥാ​പ​ക​ന്‍ ഷെ​വ. ബെ​ന്നി പു​ന്ന​ത്ത​റ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
സി​സ്റ്റ​ര്‍ ലൂ​സി ജോ​സ് സ്വാ​ഗ​ത​വും സി​സ്റ്റ​ര്‍ എ​ല്‍​സി​സ് മാ​ത്യു ന​ന്ദി​യും പ​റ​ഞ്ഞു. സ​മ്മേ​ള​ന ശേ​ഷം വ​ര്‍​ക്കി​യ​ച്ച​ന്‍റെ ശ​താ​ബ്ദി സ്മ​ര​ണ​യ്ക്കാ​യി എം​എ​സ്എം​ഐ ജ​ന​റ​ലേ​റ്റ് അ​ങ്ക​ണ​ത്തി​ല്‍ വൃ​ക്ഷ​ത്തൈ ന​ട്ടു.