ക​ന​ത്ത മ​ഴ​യി​ലും പു​ൽ​പ്പ​ള്ളി മേ​ഖ​ല​യി​ൽ ക​ർ​ശ​ന പോ​ലീ​സ് പ​രി​ശോ​ധ​ന
Sunday, May 16, 2021 12:34 AM IST
പു​ൽ​പ്പ​ള്ളി: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ പു​ൽ​പ്പ​ള്ളി മേ​ഖ​ല​യി​ൽ തു​ട​ർ​ച്ച​യാ​യി പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യി​ലും വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി പോ​ലീ​സ്. മേ​ഖ​ല​യി​ൽ ദി​നം​പ്ര​തി കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച് വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി പോ​ലീ​സ് രം​ഗ​ത്തെ​ത്തി​യ​ത്. ക​ന​ത്ത മ​ഴ​യു​ള്ള​തി​നാ​ൽ പ​രി​ശോ​ധ​ന ഉ​ണ്ടാ​കി​ല്ലെ​ന്ന് ക​രു​തി ടൗ​ണി​ൽ അ​നാ​വ​ശ്യ​മാ​യി എ​ത്തി​യ​വ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് പോ​ലീ​സ്.