കബനീ തീരത്ത് മ​ദ്യം വാ​ങ്ങാ​നെ​ത്തു​ന്ന​ത് രോ​ഗ​വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്ന് ആ​ശ​ങ്ക
Sunday, May 16, 2021 12:34 AM IST
പു​ൽ​പ്പ​ള്ളി: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ ക​ബ​നി തീ​ര​ത്ത് ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് മ​ദ്യം തേ​ടി എ​ത്തു​ന്ന​ത് രോ​ഗ​വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ. ക​ർ​ണാ​ട​ക​യി​ൽ രാ​വി​ലെ ആ​റ് മു​ത​ൽ 11 വ​രെ മ​ദ്യ​ഷാ​പ്പു​ക​ൾ തു​റ​ക്കുന്നതാ​ണ് മ​ദ്യം തേ​ടി ആ​ളു​ക​ൾ എ​ത്താ​ൻ കാ​ര​ണം.

തോ​ണി, കൊ​ട്ട​ത്തോ​ണി സ​ർ​വീ​സു​ക​ൾ നി​രോ​ധി​ച്ചി​ട്ടും ക​ബ​നി ന​ദി​യി​ലെ വെ​ള്ളം കു​റ​ഞ്ഞ പ്ര​ദേ​ശ​ത്തു​കൂ​ടെ ന​ട​ന്ന് പോ​യി മ​ദ്യം വാ​ങ്ങു​ന്ന​വ​രും നി​ര​വ​ധി​യാ​ണ്. രാ​വി​ലെ മു​ത​ൽ വൈ​കു​ന്നേ​രം വ​രെ അ​തി​ർ​ത്തി മേ​ഖ​ല​യി​ൽ പോ​ലീ​സ് കാ​വ​ൽ ഉ​ണ്ടെ​ങ്കി​ലും അ​വ​രു​ടെ ക​ണ്ണ് വെ​ട്ടി​ച്ചാ​ണ് മ​ദ്യ​വി​ൽ​പ​ന. സ​ന്ധ്യ​മ​യ​ങ്ങു​ന്ന​തോ​ടെ ക​ർ​ണാ​ട​ക​യി​ലെ മ​ച്ചൂ​രി​ൽ നി​ന്നും ഏ​ജ​ന്‍റു​മാ​ർ മ​ദ്യം എ​ത്തി​ക്കു​ം. പോ​ലീ​സു​കാ​ർ പോ​യ​തി​ന് ശേ​ഷ​മാ​ണ് ഇ​വ​രു​ടെ മ​ദ്യ​വി​ൽ​പ​ന.

ക​ഴി​ഞ്ഞ ദി​വ​സം ക​ബ​നി തീ​ര​ത്ത് 45 പാ​ക്ക​റ്റ് ക​ർ​ണാ​ട​ക മ​ദ്യം ക​ട​ത്തി​യ ആ​ളെ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി പോ​ലീ​സി​നെ ഏ​ൽ​പ്പി​ച്ചി​രു​ന്നു. അ​ടി​യ​ന്ത​ര​മാ​യി അ​തി​ർ​ത്തി മേ​ഖ​ല​യി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്ക​ണ​മെ​ന്നും ആ​ദി​വാ​സി കോ​ള​നി​ക​ൾ ഉ​ൾ​പ്പ​ടെ രോ​ഗം വ​ർ​ധി​ച്ച് വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പു​റ​മേ നി​ന്ന് മ​ദ്യം തേ​ടി എ​ത്തു​ന്ന​വ​രെ നി​യ​ന്ത്രി​ക്കാ​ൻ ക​ർ​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്നും ആ​വ​ശ്യം ഉ​യ​രു​ന്നു.