കാ​ല​വ​ർ​ഷം: അ​പ​ക​ട ഭീ​ഷ​ണി​യു​ള്ള മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റു​ന്ന​തി​ന് മാ​ർ​ഗ​രേ​ഖ
Sunday, May 16, 2021 12:34 AM IST
ക​ൽ​പ്പ​റ്റ: കാ​ല​വ​ർ​ഷം ശ​ക്ത​മാ​കാ​നി​രി​ക്കെ ജി​ല്ല​യി​ൽ പൊ​തു​നി​ര​ത്തു​ക​ളി​ലും സ്വ​കാ​ര്യ ഭൂ​മി​ക​ളി​ലു​മു​ള്ള അ​പ​ക​ട​ക​ര​മാ​യ മ​ര​ങ്ങ​ളും മ​ര​ച്ചി​ല്ല​ക​ളും മു​റി​ച്ചു​മാ​റ്റാ​ൻ ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ നി​യ​മ​പ്ര​കാ​രം ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള നി​ർ​ദേ​ശം ന​ൽ​കി. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന പ്ര​സി​ഡ​ന്‍റ് ചെ​യ​ർ​പേ​ഴ്സ​ണാ​യും സെ​ക്ര​ട്ട​റി ക​ണ്‍​വീ​ന​റാ​യും വി​ല്ലേ​ജ് ഓ​ഫീ​സ​ർ, വ​നം വ​കു​പ്പ് റേ​ഞ്ച് ഓ​ഫീ​സ​ർ അം​ഗ​ങ്ങ​ളു​മാ​യ ക​മ്മി​റ്റി ഇ​തി​നാ​യി രൂ​പീ​ക​രി​ക്ക​ണം.

പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ അ​പ​ക​ട ഭീ​ഷ​ണി​യു​യ​ർ​ത്തി നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ, ശി​ഖി​ര​ങ്ങ​ൾ മു​റി​ച്ച് നീ​ക്കം ചെ​യ്യേ​ണ്ട​തു​ണ്ടെ​ങ്കി​ൽ സ്ഥ​ല​ത്തി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം നി​ക്ഷി​പ്ത​മാ​യി​രി​ക്കു​ന്ന വ​കു​പ്പി​ന് നി​ർ​ദേ​ശം ന​ൽ​ക​ണം. നി​ർ​ദേ​ശം ല​ഭി​ച്ചി​ട്ടും മു​റി​ച്ച് മാ​റ്റാ​ത്ത മ​രം മൂ​ലം പി​ന്നീ​ടു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ത്ത​ര​വാ​ദി​ക​ളാ​യി​രി​ക്കും.

പൊ​തു നി​ര​ത്തു​ക​ളു​ടെ അ​രി​കി​ൽ അ​പ​ക​ട ഭീ​ഷ​ണി​യി​ലു​ള്ള മ​ര​ങ്ങ​ൾ ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മു​റി​ച്ചു​മാ​റ്റ​ണം. സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വൃ​ക്ഷ​ങ്ങ​ൾ മു​റി​ച്ചു മാ​റ്റാ​ൻ നി​ർ​ദേ​ശം ന​ൽ​കു​ക​യും ഇ​ല്ലെ​ങ്കി​ൽ ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സെ​ക്ര​ട്ട​റി സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​ക്ക​ൽ നി​ന്നും ചെ​ല​വ് ഈ​ടാ​ക്കി തു​ക ത​ന​ത് ഫ​ണ്ടി​ലേ​ക്ക് വ​ക​യി​രു​ത്തു​ക​യും ചെ​യ്യ​ണമെ​ന്നും ക​ള​ക്ട​ർ നി​ർ​ദ്ദേ​ശം ന​ൽ​കി.