കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച മാ​താ​വി​ന്‍റെ സം​സ്കാ​ര​ത്തി​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ പ​ങ്കെ​ടു​ത്ത വ്യാ​പാ​രി​ക്കെ​തി​രേ കേ​സ്
Saturday, May 15, 2021 12:25 AM IST
കേ​ണി​ച്ചി​റ: കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച മാ​താ​വി​ന്‍റെ സം​സ്കാ​ര​ത്തി​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ പ​ങ്കെ​ടു​ത്ത വ്യാ​പാ​രി​ക്കെ​തി​രേ കേ​സ്. വ്യാ​പാ​രി​യു​ടെ ക​ട​യും പോ​ലീ​സ് അ​ട​പ്പി​ച്ചു. കേ​ണി​ച്ചി​റ സൊ​സൈ​റ്റി ക്ക​വ​ല​യി​ൽ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് ന​ട​ത്തു​ന്ന മീ​ന​ങ്ങാ​ടി കാ​ര്യ​ന്പാ​ടി ജൈ​ലാ​വു​ദ്ദീ​നെ​തി​രെ​യാ​ണ് (47)കേ​സ്.
ഇ​ക്ക​ഴി​ഞ്ഞ 10നാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​താ​വ് കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​ത്. പി​പി​ഇ കി​റ്റ​ണി​ഞ്ഞു സം​സ്കാ​രം ന​ട​ത്തി​യ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളി​ല്ലാ​തെ ജൈ​ലാ​വു​ദ്ദീ​നും പ​ങ്കെ​ടു​ത്തു. സം​സ്കാ​ര​ത്തി​നു​ശേ​ഷം നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കാ​തി​രു​ന്ന ജൈ​ലാ​വു​ദ്ദീ​ൻ പി​റ്റേ​ന്നു​മു​ത​ൽ ക​ട തു​റ​ന്നു.
ഇ​തേ​ത്തു​ട​ർ​ന്നു നാ​ട്ടു​കാ​രി​ൽ​നി​ന്നു ല​ഭി​ച്ച പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ശേ​ഷ​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.