കോ​വി​ഡ് പ്ര​തി​രോ​ധത്തിന്‍റെ മു​ൻ​നി​ര​യി​ലുള്ള ഡ്രൈ​വ​ർ​മാ​ർ​ക്ക് ദു​രി​തം
Saturday, May 15, 2021 12:25 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ൽ മു​ൻ​പ​ന്തി​യി​ലു​ള്ള ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഡ്രൈ​വ​ർ​മാ​ർ രോ​ഗ ഭീ​തി​യോ​ടൊ​പ്പം ക​ടു​ത്ത ശാ​രീ​രി​ക​വും മാ​ന​സി​ക​മാ​യ പീ​ഡ​നം അ​നു​ഭ​വി​ക്കു​ന്ന​താ​യി പരാതി.
ജി​ല്ല​യി​ൽ പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ൽ മ​റ്റു ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ചു​ള്ള വി​ശ്ര​മം ന​ൽ​കു​ന്പോ​ൾ യാ​തൊ​രു​വി​ധ സ​മ​യ​പ​രി​ധി പോ​ലും ഇ​ല്ലാ​തെ രാ​പക​ൽ തു​ട​ർ​ച്ച​യാ​യി ജോ​ലി ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ് ഡ്രൈ​വ​ർ​മാ​ർ​ക്ക് ഉ​ള്ള​ത്. ഇ​തി​ന​കം പ​ല ഡ്രൈ​വ​ർ​മാ​രും കോ​വി​ഡ് ബാ​ധി​ത​രാ​യ​വ​രാ​ണ്. രോ​ഗം ഭേ​ദ​മാ​യി ജോ​ലി ചെ​യ്തു വ​രു​ന്ന ഇ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ വി​ശ്ര​മം ഇ​ല്ലാ​ത്ത​തി​നാ​ൽ ക​ടു​ത്ത ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളും നേ​രി​ടു​ന്നു​ണ്ട്. ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ മേ​ല​ധി​കാ​രി​യെ ബോ​ധി​പ്പി​ച്ച​പോ​ൾ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി ശി​ക്ഷ​ണ ന​ട​പ​ടി സ്വി​ക​രി​ച്ച പ​ഞ്ചാ​യ​ത്തും ജി​ല്ല​യി​ൽ ഉ​ണ്ട്.
ഡ്രൈ​വ​ർ​മാ​രെ പീ​ഡി​പ്പി​ക്കു​ന്ന​തി​നെ​തി​രെ കേ​ര​ള ഗ​വ. ഡ്രൈ​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ വ​യ​നാ​ട് ജി​ല്ലാ ക​മ്മി​റ്റി ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​നും ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പ​ഞ്ചാ​യ​ത്ത് മേ​ധാ​വി​ക്കും പ​രാ​തി ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. മ​റ്റ് വ​കു​പ്പു​ക​ളി​ൽ നി​ന്ന് കോ​വി​ഡ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ച ഡ്രൈ​വ​ർ​മാ​രു​ടെ സ്ഥി​തി​യും വി​ഭി​ന്ന​മ​ല്ല.യോ​ഗം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. സു​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ടി.​കെ. സ​ജീ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​നോ​ജ് കു​മാ​ർ, എ​ൻ.​ടി. സ​ന്തോ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.