കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ: സം​സ്കാ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി സ​മ​രി​റ്റ​ൻ പ്രവർത്തകർ
Saturday, May 15, 2021 12:25 AM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ക്കു​ന്ന​വ​രു​ടെ മൃ​ത​സം​സ്കാ​ര​ത്തി​നു നേ​തൃ​ത്വം ന​ൽ​കി മാ​ന​ന്ത​വാ​ടി രൂ​പ​ത സ​മ​രി​റ്റ​ൻ സേ​ന. ഇ​തി​ന​കം ക്രൈ​സ്ത​വ, ഹി​ന്ദു മ​ത വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട 40 പേ​രു​ടെ മൃ​ത സം​സ്കാ​ര​മാ​ണ് സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു ന​ട​ത്തി​യ​ത്.

400 അം​ഗ​ങ്ങ​ളാ​ണ് സ​മ​രി​റ്റ​ൻ സേ​ന​യി​ൽ. ആ​രോ​ഗ്യ​വ​കു​പ്പ് മു​ഖേ​ന വി​ദ​ഗ്ധ പ​രി​ശീ​ല​നം ല​ഭി​ച്ച​വ​രാ​ണ് ഇ​വ​ർ. സേ​നാം​ഗ​ങ്ങ​ളി​ൽ 40 പേ​ർ വൈ​ദി​ക​രാ​ണ്. രൂ​പ​താ​പ​രി​ധി​യി​ൽ 12 മേ​ഖ​ല​ക​ളാ​യി തി​രി​ഞ്ഞാ​ണ് സേ​ന​യു​ടെ പ്ര​വ​ർ​ത്ത​നം. ഓ​രോ മേ​ഖ​ല​യി​ലും ഫൊ​റോ​ന വി​കാ​രി​ക്കാ​ണ് സേ​ന​യു​ടെ ചു​മ​ത​ല. രൂ​പ​താ​ത​ല​ത്തി​ൽ വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ, കെ​സി​വൈ​എം ഡ​യ​റ​ക്ട​ർ, ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് ഡ​യ​റ​ക്ട​ർ, എ​കെ​സി​സി ഡ​യ​റ​ക്ട​ർ എ​ന്നി​വ​രാ​ണ് സേ​ന​യ്ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

ശ്രേ​യ​സ് സ​മ​രി​റ്റ​ൻ
പ്ര​വ​ർ​ത്ത​ക​ർ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​മ​ട​യു​ന്ന​വ​രു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്ന​തി​ന് സ​ജീ​വ​മാ​യി സ​മ​രി​റ്റ​ൻ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ. ശ്രേ​യ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ രൂ​പീ​ക​രി​ച്ച സ​മ​രി​റ്റ​ൻ സേ​ന​യു​ടെ സ​ന്ന​ദ്ധ ഭ​ട​ന്മാ​രാ​ണ് സ​ജീ​വ​മാ​യി പ്ര​വ​ർ​ത്ത​ന​ത്തി​ൽ സ​ജ്ജ​രാ​യി​രി​ക്കു​ന്ന​ത്.

ഇ​തു​വ​രെ ഏ​ഴ് മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച വ്യ​ക്തി​യു​ടെ മൃ​ത​ദേ​ഹം മൂ​ല​ങ്കാ​വ് മാ​ർ​ത്തോ​മ്മ പ​ള്ളി​യി​ൽ സം​സ്ക​രി​ക്കു​ന്ന​തി​ന് നേ​തൃ​ത്വം ന​ൽ​കി.
ശ്രേ​യ​സ് എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ അ​ഡ്വ.​ഫാ.​ബെ​ന്നി ഇ​ട​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സേ​ന​യി​ലെ ആ​റു​പേ​ർ പ​ങ്കെ​ടു​ത്തു.