ഏ​ഴു​വ​യ​സു​കാ​രി ജീ​പ്പി​ടി​ച്ചു മ​രി​ച്ചു
Friday, May 14, 2021 10:50 PM IST
മാ​ന​ന്ത​വാ​ടി: ജീ​പ്പി​ടി​ച്ചു ബാ​ലി​ക മ​രി​ച്ചു. ക​മ്മ​ന കു​രി​ശി​ങ്ക​ൽ പൂ​വ​ത്തി​ങ്ക​ൽ സ​ന്തോ​ഷ്-​സി​ജി​ല ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ മ​ഗ​ത്സ​യാ​ണ് (ഏ​ഴ്) മ​രി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് സം​ഭ​വം. കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം ന​ട​ന്നു​പോ​കു​ന്ന​തി​നി​ടെ പ്ര​ദേ​ശ​വാ​സി​യു​ടെ വാ​ഹ​ന​മാ​ണ് ത​ട്ടി​യ​ത്. ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു മ​ര​ണം. ആ​റാ​ട്ടു​ത​റ സ്കൂ​ളി​ൽ ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്.