11.7 ലി​റ്റ​ർ ക​ർ​ണാ​ട​ക നി​ർ​മി​ത വി​ദേ​ശ​മ​ദ്യം പി​ടി​കൂ​ടി
Wednesday, May 12, 2021 11:58 PM IST
കാ​ട്ടി​ക്കു​ളം: ചാ​ക്കി​ലാ​ക്കി ക​ട​ത്തു​ക​യാ​യി​രു​ന്ന 11.7 ലി​റ്റ​ർ ക​ർ​ണാ​ട​ക നി​ർ​മി​ത വി​ദേ​ശ​മ​ദ്യം തി​രു​നെ​ല്ലി എ​സ്ഐ ദി​നേ​ശ​നും സം​ഘ​വും പാ​ൽ​വെ​ളി​ച്ച​ത്തു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പി​ടി​കൂ​ടി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു കു​റു​ക്ക​ൻ​മൂ​ല വ​ട​ക്കെ​ത്തോ​ട്ട​ത്തി​ൽ ജി​നേ​ഷി​നെ (37) അ​റ​സ്റ്റു​ചെ​യ്തു.
90 മി​ല്ലി​ഗ്രാ​മി​ന്‍റെ എ​ട്ടും 180 മി​ല്ലി​ഗ്രാ​മി​ന്‍റെ 61-ഉം ​പാ​ക്ക​റ്റ് മ​ദ്യ​മാ​ണ് ചാ​ക്കി​ലു​ണ്ടാ​യി​രു​ന്ന​ത്. ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു ക​ട​ത്തു​ന്ന മ​ദ്യം തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ആ​ദി​വാ​സി കോ​ള​നി​ക​ളി​ല​ട​ക്കം മൂ​ന്നും നാ​ലും ഇ​ര​ട്ടി വി​ല​യ്ക്കു വി​ൽ​ക്കു​ന്ന​തു പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. മ​ദ്യം ഉ​ൾ​പ്പെ​ടെ ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ക​ട​ത്തും വി​ൽ​പ​ന​യും ത​ട​യു​ന്ന​തി​ൽ ജാ​ഗ്ര​ത പു​ല​ർ​ത്തു​ന്നു​ണ്ടെ​ന്നു തി​രു​നെ​ല്ലി പോ​ലീ​സ് അ​റി​യി​ച്ചു.