ചെ​റി​യ പെ​രു​ന്നാ​ൾ: ഉ​രു​ക്ക​ളു​ടെ അ​റ​വി​നും മാം​സ വി​ത​ര​ണ​ത്തി​നും കളക്ടർ നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചു
Wednesday, May 12, 2021 12:40 AM IST
ക​ൽ​പ്പ​റ്റ: റം​സാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഉ​രു​ക്ക​ളു​ടെ അ​റ​വി​നും മാം​സ വി​ത​ര​ണ​ത്തി​നും ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചു. അ​റ​വു​ന​ട​ത്തു​ന്ന​വ​ർ സ്ഥ​ല​വി​വ​രം അ​ത​ത് പോ​ലീ​സ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​റെ​യും ഫോ​ണ്‍ ന​ന്പ​രു​ക​ൾ വാ​ർ​ഡ് മെം​ബ​ർ​മാ​രെ​യും അ​റി​യി​ക്ക​ണം. വാ​ർ​ഡ് മെം​ബ​ർ​മാ​ർ അ​വ​രു​ടെ പ​രി​ധി​യി​ലു​ള്ള ആ​ളു​ക​ൾ​ക്കു വി​വ​രം കൈ​മാ​റ​ണം.

വീ​ടു​ക​ളി​ൽ മാം​സം എ​ത്തി​ക്കു​ന്ന​തി​നു വോ​ള​ണ്ടി​യ​ർ​മാ​രെ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം. ഉ​രു​ക്ക​ളെ അ​റ​ക്കു​ന്ന​വ​രും മാം​സം വി​ത​ര​ണം ചെ​യ്യു​ന്ന വോ​ള​ണ്ടി​യ​ർ​മാ​രും അ​ത​തു പോ​ലീ​സ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​റി​ൽ​നി​ന്നു ഏ​ക​ദി​ന യാ​ത്രാ​പാ​സ് വാ​ങ്ങ​ണം.

ഒ​രു അ​റ​വു​കേ​ന്ദ്ര​ത്തി​ൽ അ​ഞ്ചി​ൽ കൂ​ടു​ത​ൽ വോ​ള​ണ്ടി​യ​ർ​മാ​രെ അ​നു​വ​ദി​ക്കി​ല്ല. പാ​സ് ഇ​ല്ലാ​തെ അ​റ​വ് ന​ട​ത്തു​ക​യോ മാ​സം വി​ത​ര​ണം ചെ​യ്യു​ക​യോ നേ​രി​ട്ട് അ​റ​വു​കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി മാം​സം വാ​ങ്ങു​ക​യോ ചെ​യ്യ​രു​ത്. പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ രാ​വി​ലെ 11നു ​ശേ​ഷം മാം​സ വി​ത​ര​ണം അ​നു​വ​ദി​ക്കി​ല്ല.

പോ​ലീ​സ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ​മാ​ർ പാ​സു​ക​ളു​ടെ ക്രോ​ഡീ​ക​രി​ച്ച വി​വ​രം അ​ത​ത് ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ത്തി​ലെ ക​ണ്‍​ട്രോ​ൾ റൂ​മി​ൽ ന​ൽ​ക​ണം. ജി​ല്ല​യി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ആ​ൾ​ക്കൂ​ട്ട​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ട​വി​ച്ച​തെ​ന്നു ക​ള​ക്ട​ർ പ​റ​ഞ്ഞു.