വ്യാ​പാ​രി​ക​ൾ​ക്കു കോ​വി​ഡ്: മാ​ന​ന്ത​വാ​ടി മ​ത്സ്യ മൊ​ത്ത​ക്ക​ച്ച​വ​ട കേന്ദ്രം അ​ട​ച്ചു
Wednesday, May 12, 2021 12:40 AM IST
മാ​ന​ന്ത​വാ​ടി: വ്യാ​പാ​രി​ക​ളി​ൽ ചി​ല​രി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്നു മാ​ന​ന്ത​വാ​ടി മ​ത്സ്യ മൊ​ത്ത​ക്ക​ച്ച​വ​ട മാ​ർ​ക്ക​റ്റ് 16 വ​രെ അ​ട​ച്ചു. ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ വ്യാ​പാ​രി​ക​ളും തൊ​ഴി​ലാ​ളി​ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് മാ​ർ​ക്ക​റ്റ് അ​ട​യ്ക്കാ​ൻ ധാ​ര​ണ​യാ​യ​ത്.
മാ​ർ​ക്ക​റ്റി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ രോ​ഗം സ്ഥി​രീ​ക​രി​ച്ച വ്യാ​പാ​രി​ക​ളു​മാ​യി പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക​മു​ള്ള​വ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നു ഉ​റ​പ്പു​വ​രു​ത്തി