രോ​ഗി​ക​ളു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലു​ള്ള​വ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ പോ​ക​ണം
Wednesday, May 12, 2021 12:40 AM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​ക​ളു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലു​ള​ള​വ​ർ നി​ർ​ബ​ന്ധ​മാ​യും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് നി​ർ​ദേ​ശി​ച്ചു. ചു​ണ്ടേ​ൽ കാ​ന​റ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ൻ, ചു​ള്ളി​യോ​ട് മ​ല​നാ​ട് ബാ​ങ്കേ​ഴ്സി​ൽ അ​ഞ്ച് വ​രെ ജോ​ലി ചെ​യ്തി​രു​ന്ന വ്യ​ക്തി, പൂ​മാ​ല ഷ​നോ​ജ് ഇ​ല​ക്‌​ട്രി​ക്ക​ൽ​സി​ൽ എ​ട്ടു​വ​രെ ജോ​ലി ചെ​യ്തി​രു​ന്ന വ്യ​ക്തി, പാ​തി​രി​പ്പാ​ലം പോ​പ്പു​ല​ർ മാ​രു​തി സു​സു​ക്കി എ​ന്ന സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​ൻ, പെ​രി​ക്ക​ല്ലൂ​ർ, മു​ള്ള​ൻ​കൊ​ല്ലി പാ​ൽ സൊ​സൈ​റ്റി​യി​ലെ പാ​ൽ വി​ത​ര​ണ​ക്കാ​ര​ൻ തു​ട​ങ്ങി​യ​വ​ർ പോ​സി​റ്റീ​വാ​ണ്.

ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്തി​ലെ ഇ​ട​മ​ന കോ​ള​നി​യി​ൽ ഏ​പ്രി​ൽ 30 ന് ​ന​ട​ന്ന വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത വ്യ​ക്തി​ക​ൾ​ക്ക് ഇ​ട​യി​ലും കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു​ണ്ട്. കു​പ്പാ​ടി പ​ഴേ​രി കോ​ള​നി​യി​ൽ പോ​സി​റ്റീ​വ് ആ​യ വ്യ​ക്തി​യ്ക്ക് കോ​ള​നി​യി​ൽ സ​ന്പ​ർ​ക്ക​മു​ണ്ട്. രോ​ഗി​ക​ളു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​രെ​ല്ലാം നി​രീ​ക്ഷ​ണ​ത്തി​ൽ പോ​ക​ണം.