സ​പ്ലൈ​കോ ഉ​ത്പ​ന്ന​ങ്ങ​ൾ വീ​ടു​ക​ളി​ലെ​ത്തും
Wednesday, May 12, 2021 12:40 AM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ലെ സ​പ്ലൈ​കോ സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ ഡോ​ർ ഡെ​ലി​വ​റി സം​വി​ധാ​നം ആ​രം​ഭി​ച്ചു. കു​ടും​ബ​ശ്രീ​യു​മാ​യി കൈ​കോ​ർ​ത്താ​ണ് ഡോ​ർ ഡെ​ലി​വ​റി സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ക​ൽ​പ്പ​റ്റ, മാ​ന​ന്ത​വാ​ടി, ബ​ത്തേ​രി സ​പ്ലൈ​കോ സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലാ​ണ് നി​ല​വി​ൽ ഡോ​ർ ഡെ​ലി​വ​റി സം​വി​ധാ​നം ആ​രം​ഭി​ച്ച​ത്. 10 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ ഡോ​ർ​ഡെ​ലി​വ​റി സം​വി​ധാ​നം ല​ഭ്യ​മാ​കും.

ഡെ​ലി​വ​റി നി​ര​ക്ക് - ര​ണ്ട് കി​ലോ​മീ​റ്റ​ർ വ​രെ 40 രൂ​പ, ര​ണ്ട് മു​ത​ൽ അ​ഞ്ച് കി​ലോ​മീ​റ്റ​ർ വ​രെ 60 രൂ​പ, അ​ഞ്ച് മു​ത​ൽ 10 കി​ലോ​മീ​റ്റ​ർ വ​രെ 100 രൂ​പ. ബി​ൽ തു​ക സാ​ധ​ന​ങ്ങ​ൾ ഡെ​ലി​വ​റി ന​ൽ​കു​ന്പോ​ൾ ന​ൽ​കേ​ണ്ട​താ​ണ്. ഡോ​ർ ഡെ​ലി​വ​റി സം​വി​ധാ​ന​ത്തി​നാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട വാ​ട്സ് ആ​പ്പ് ന​ന്പ​റു​ക​ൾ: മാ​ന​ന്ത​വാ​ടി - 9539969982, 9562362315. ബ​ത്തേ​രി - 9539383515. ക​ൽ​പ്പ​റ്റ - 9446347781.