ചാ​രാ​യ​വും വാ​ഷും പി​ടി​കൂ​ടി
Wednesday, May 12, 2021 12:37 AM IST
പു​ൽ​പ്പ​ള്ളി: പാ​ടി​ച്ചി​റ​യി​ൽ എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ചാ​രാ​യ​വും വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി. പാ​ടി​ച്ചി​റ അ​മ​ര​ക്കു​നി ക​ള​ത്തി​ൽ വീ​ട്ടി​ൽ ച​ന്ദ്ര​ന്‍റെ പു​ര​യി​ട​ത്തി​ന് പു​റ​കു​വ​ശം സ്ഥി​തി ചെ​യ്യു​ന്ന വി​റ​കു​പു​ര​യ്ക്ക് സ​മീ​പ​ത്താ​ണ് മൂ​ന്ന് ലി​റ്റ​ർ ചാ​രാ​യ​വും 90 ലി​റ്റ​ർ വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ടു​ത്ത​ത്.

കേ​സി​ലെ പ്ര​തി​യാ​യ ക​ള​ത്തി​ൽ വി​നോ​ദ് പ​രി​ശോ​ധ​ന സ​മ​യ​ത്ത് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. വി​നോ​ദി​നെ പ്ര​തി ചേ​ർ​ത്ത് കേ​സ് എ​ടു​ത്തു. ഉ​ദ്യോ​ഗ​സ്ഥ​നാ​യ സ​ജി​ത്ത് ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്.