കോ​വി​ഡ് സെ​ന്‍റ​റി​ന് കുടുംബശ്രീയുടെ സ​ഹാ​യം
Monday, May 10, 2021 11:52 PM IST
മാ​ന​ന്ത​വാ​ടി: കോ​വി​ഡ് സെ​ന്‍റ​റി​ന് കുടുംബശ്രീയുടെ സ​ഹാ​യം. ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്തി​ലെ കോ​വി​ഡ് സെ​ന്‍റ​റി​ലേ​ക്കാ​വ​ശ്യ​മാ​യ പ​ച്ച​ക്ക​റി​ക​ളാ​ണ് കു​ടും​ബ​ശ്രീ​ക​ളു​ടെ കൂ​ട്ടാ​യ്മ സ്വ​രൂ​പി​ച്ച് ന​ൽ​കു​ന്ന​ത്. 12-ാം വാ​ർ​ഡി​ൽ നി​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൽ​സി ജോ​യി പ​ച്ച​ക്ക​റി​ക​ൾ ഏ​റ്റു​വാ​ങ്ങി.
ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ൽ ന​ട​ത്തു​ന്ന എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ സി​എ​ഫ്എ​ൽ​ടി​സി​യി​ൽ ഭ​ക്ഷ​ണ​ത്തി​നാ​വ​ശ്യ​മാ​യ പ​ച്ച​ക്ക​റി വി​ഭ​വ​ങ്ങ​ളാ​ണ് പ​ഞ്ചാ​യ​ത്തി​ലെ കു​ടും​ബ​ശ്രീ​ക​ളു​ടെ കൂ​ട്ടാ​യ്മ​യി​ൽ സ്വ​രൂ​പി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ലെ 22 വാ​ർ​ഡു​ക​ളി​ലെ കു​ടും​ബ​ശ്രീ​ക​ളി​ൽ നി​ന്നും വി​ഭ​വ​ങ്ങ​ൾ ശേ​ഖ​രി​ച്ച് കോ​വി​ഡ് സെ​ന്‍റ​റി​ൽ എ​ത്തി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.
ചേ​ന, ചേ​ന്പ്, മ​ത്ത​ൻ, ചീ​ര, ക​പ്പ, വെ​ള്ള​രി, വ​ഴു​തി​ന, മാ​ങ്ങ, ച​ക്ക, തേ​ങ്ങ തു​ട​ങ്ങി​യ​വ കു​ടും​ബ​ശ്രീ കൂ​ട്ടാ​യ​മ ശേ​ഖ​രി​ച്ചു വ​രു​ന്നു. ക്ഷേ​മ​കാ​ര്യ ചെ​യ​ർ​മാ​ൻ ജോ​സ് കൈ​നി​കു​ന്നേ​ൽ, വാ​ർ​ഡ് മെം​ബ​ർ ജോ​ണി മ​റ്റ​ത്തി​ലാ​നി, എ​ഡി​എ​സ് ഭാ​ര​വാ​ഹി​ക​ളാ​യ ലീ​ലാ രാ​മ​കൃ​ഷ്ണ​ൻ, ബി​ന്ദു​വി​നോ​ദ് തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.