സ​പ്ലൈ​കോ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ഡോ​ർ ഡെ​ലി​വ​റി സം​വി​ധാ​നം
Monday, May 10, 2021 11:52 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് മാ​ന​ന്ത​വാ​ടി സ​പ്ലൈ​കോ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ഡോ​ർ ഡെ​ലി​വ​റി സം​വി​ധാ​നം ആ​രം​ഭി​ച്ചു. 20 കി​ലോ​ഗ്രാം വ​രെ​യു​ള്ള സാ​ധ​ന​ങ്ങ​ൾ 10 കി​ലോ​മീ​റ്റ​ർ വ​രെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലാ​ണ് എ​ത്തി​ച്ചു ന​ൽ​കു​ന്ന​ത്. കു​ടും​ബ​ശ്രീ​യു​മാ​യി കൈ​കോ​ർ​ത്താ​ണ് ഡോ​ർ ഡെ​ലി​വ​റി ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ര​ണ്ട് കി​ലോ​മീ​റ്റ​ർ വ​രെ - 40 രൂ​പ, ര​ണ്ട് മു​ത​ൽ അ​ഞ്ച് കി​ലോ​മീ​റ്റ​ർ വ​രെ- 60 രൂ​പ, അ​ഞ്ച് മു​ത​ൽ 10 കി​ലോ​മീ​റ്റ​ർ വ​രെ- 100 രൂ​പ നി​ര​ക്കി​ൽ ഡെ​ലി​വ​റി ചാ​ർ​ജ് ഈ​ടാ​ക്കും. ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ 9539969982, 9562362315 വാ​ട്സ് ആ​പ്പ് ന​ന്പ​റി​ൽ അ​റി​യി​ക്കാം. ബി​ൽ തു​ക ഡെ​ലി​വ​റി ന​ൽ​കു​ന്പോ​ൾ ന​ൽ​ക​ണം.

ര​ജി​സ്ട്രേ​ഷ​ൻ ഹെ​ൽ​പ്പ് ഡെ​സ്ക്

ക​ൽ​പ്പ​റ്റ: കൂ​ടോ​ത്തു​മ്മ​ൽ ന​വ​ജ്വാ​ല ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബി​ന്‍റെ​യും നെ​ഹ്റു യു​വ കേ​ന്ദ്ര​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​വി​ഡ് വാ​ക്സി​ൻ ര​ജി​സ്ട്രേ​ഷ​ൻ ഹെ​ൽ​പ്പ് ഡെ​സ്ക് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ജി​ല്ല​യി​ലു​ട​നീ​ളം സേ​വ​നം ല​ഭ്യ​മാ​ണ്. ഫോ​ണ്‍ : 9074674969, 9847053346.

ഓ​ക്സി​ജ​ൻ പ്ര​തി​സ​ന്ധി:
അ​ടി​യ​ന്ത​ര പ​രി​ഹാ​രം
കാ​ണും

ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലേ​ക്ക് ഓ​ക്സി​ജ​ൻ വി​ത​ര​ണം ചെ​യ്യു​ന്ന കോ​ഴി​ക്കോ​ട്ടെ ഏ​ജ​ൻ​സി​ക്ക് ഓ​ക്സി​ജ​ൻ ല​ഭി​ക്കാ​ൻ വൈ​കി​യ​താ​ണ് ക​ൽ​പ്പ​റ്റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഇ​ന്ന​ലെ ഓ​ക്സി​ജ​ൻ സം​ബ​ന്ധ​മാ​യ പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മാ​യ​തെ​ന്ന് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ഇ​ത് പ​രി​ഹ​രി​ക്കു​ന്ന​തി​ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​ടി​യ​ന്ത​ര​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ചു വ​രു​ന്ന​താ​യി അ​ദ്ദേ​ഹം അ​റി​യി​ച്ചു.
ഓ​ക്സി​ജ​ൻ മോ​ണി​റ്റ​ർ ചെ​യ്യു​ന്ന​തി​ന് ജി​ല്ല​യി​ൽ വി​പു​ല​മാ​യ നി​രീ​ക്ഷ​ണ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ആ​ശു​പ​ത്രി​ക​ളി​ലെ ഓ​ക്സി​ജ​ൻ ദൗ​ർ​ല​ഭ്യം സം​ബ​ന്ധി​ച്ച് ഡി​പി​എം​എ​സ് മു​ഖേ​ന ജി​ല്ലാ​ത​ല വാ​ർ റൂ​മി​ൽ സ​മ​യ​ബ​ന്ധി​ത​മാ​യി അ​റി​യി​ക്ക​ണം എ​ന്നാ​ണ് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വി​ടെ നി​ന്ന് അ​ത് സ്റ്റേ​റ്റ് വാ​ർ റൂ​മി​ലേ​ക്ക് കൈ​മാ​റും.