കു​ട്ടി​ക​ൾ​ക്കാ​യി ഹെ​ൽ​പ് ഡ​സ്ക് ആ​രം​ഭി​ച്ചു
Monday, May 10, 2021 11:50 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് അ​തി​വ്യാ​പ​ന​ത്തി​ന്‍റേ​യും ലോ​ക്ഡൗ​ണി​ന്‍റെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ ചൈ​ൽ​ഡ് ലൈ​ൻ വ​യ​നാ​ട് കേ​ന്ദ്ര​വും സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ ജ്വാ​ല​യും ജി​ല്ലാ ഇ​ന്‍റ​ർ ഏ​ജ​ൻ​സി ഗ്രൂ​പ്പു​മാ​യി സ​ഹ​ക​രി​ച്ച് കു​ട്ടി​ക​ൾ​ക്കാ​യി ജി​ല്ല​യി​ൽ ഹെ​ൽ​പ് ഡ​സ്ക് ആ​രം​ഭി​ച്ചു. മാ​ന​സി​ക സം​ഘ​ർ​ഷ​ങ്ങ​ൾ, സ​മ്മ​ർ​ദ്ദ​ങ്ങ​ൾ എ​ന്നി​വ അ​നു​ഭ​വി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കാ​യി കൗ​ണ്‍​സ​ലിം​ഗ്, വി​ദ്യാ​ഭ്യാ​സം, പോ​ഷ​കാ​ഹാ​രം, മ​രു​ന്ന് എ​ന്നി​വ​യ്ക്കു​ള്ള പി​ന്തു​ണ, കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​വ​ശ്യ​മാ​യ മ​റ്റ് അ​ടി​യ​ന്ത​ര സേ​വ​ന​ങ്ങ​ൾ എ​ന്നി​വ ഹെ​ൽ​പ് ഡെ​സ്കി​ൽ നി​ന്നും ല​ഭ്യ​മാ​വും. ഇ​തി​നാ​യി 9526961098 എ​ന്ന ന​ന്പ​റി​ൽ വി​ളി​ക്കാ​വു​ന്ന​താ​ണ്. കൂ​ടാ​തെ ചൈ​ൽ​ഡ്‌​ലൈ​ൻ ടോ​ൾ​ഫ്രീ ന​ന്പ​റാ​യ 1098 ലും ​ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.
ഹെ​ൽ​പ് ഡ​സ്കി​ന്‍റെ ഉ​ദ്ഘാ​ട​നം നി​യു​ക്ത എം​എ​ൽ​എ ടി.​സി​ദ്ദി​ഖ് നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കെ​യം​തൊ​ടി മു​ജീ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ അ​യി​ഷ പ​ള്ളി​യാ​ൽ, ജ്വാ​ല ഡ​യ​റ​ക്ട​ർ സി.​കെ. ദി​നേ​ശ​ൻ, ചൈ​ൽ​ഡ് ലൈ​ൻ ടീം ​മെം​ബ​ർ ലി​ല്ലി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.