ത​മി​ഴ്നാ​ട്ടി​ൽ സ​ന്പൂ​ർ​ണ ലോ​ക്ക് ഡൗ​ണ്‍ തു​ട​ങ്ങി
Monday, May 10, 2021 11:50 PM IST
ഗൂ​ഡ​ല്ലൂ​ർ: ത​മി​ഴ്നാ​ട്ടി​ൽ സ​ന്പൂ​ർ​ണ ലോ​ക്ക് ഡൗ​ണ്‍ തു​ട​ങ്ങി. കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് 24 വ​രെ സ​ന്പൂ​ർ​ണ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ല് മു​ത​ൽ ആ​രം​ഭി​ച്ച ലോ​ക്ക് ഡൗ​ണ്‍ 24 വ​രെ തു​ട​രും. ജി​ല്ല​യി​ൽ ലോ​ക്ക് ഡൗ​ണ്‍ ലം​ഘി​ച്ച് പു​റ​ത്തി​റ​ങ്ങി​യ വാ​ഹ​ന​ങ്ങ​ൾ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. കൂ​ടു​ത​ലും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ജി​ല്ല ഇ​ന്ന​ലെ ഉ​ച്ച​ക്ക് പ​ന്ത്ര​ണ്ടി​ന് ശേ​ഷം നി​ശ്ച​ല​മാ​യി​രു​ന്നു.
രാ​വി​ലെ ആ​റ് മു​ത​ൽ പ​ന്ത്ര​ണ്ട് വ​രെ പ​ല​ച​ര​ക്ക്, ഇ​റ​ച്ചി, പ​ച്ച​ക്ക​റി തു​ട​ങ്ങി​യ​വ വി​ൽ​ക്ക​പ്പെ​ടു​ന്ന ക​ട​ക​ൾ പ്ര​വ​ർ​ത്തി​ച്ച​തി​നാ​ൽ അ​ത്യാ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ ആ​ളു​ക​ൾ ക​ട​ക​ളി​ലെ​ത്തി​യി​രു​ന്നു. ക​ട​ക​ളി​ലെ തി​ര​ക്ക് ക​ർ​ശ​ന​മാ​യി നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. ടൗ​ണു​ക​ളി​ൽ പോ​ലീ​സ് സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. റേ​ഷ​ൻ​ക​ട​ക​ൾ രാ​വി​ലെ എ​ട്ട് മു​ത​ൽ പ​ന്ത്ര​ണ്ട് വ​രെ പ്ര​വ​ർ​ത്തി​ക്കും. അ​വ​ശ്യ സ​ർ​വീ​സു​ക​ൾ അ​നു​വ​ദി​ക്കും. അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്ക് അ​ല്ലാ​ത്ത സം​സ്ഥാ​നാ​ന്ത​ര യാ​ത്ര​ക​ൾ​ക്ക് ത​മി​ഴ്നാ​ട്ടി​ൽ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​തി​ർ​ത്തി ക​ട​ന്നെ​ത്തു​ന്ന സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ ത​ട​യും. പൊ​തു​ഗ​താ​ഗ​തം അ​നു​വ​ദി​ക്കി​ല്ല. ഓ​ട്ടോ-​ജീ​പ്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള ടാ​ക്സി വാ​ഹ​ന​ങ്ങ​ൾ സ​ർ​വീ​സ് നി​ർ​ത്തി​വ​യ്ക്കും.
മ​ദ്യ​ഷാ​പ്പ് പ്ര​വ​ർ​ത്തി​ക്കി​ല്ല. പാ​ൽ, പ​ത്രം, മെ​ഡി​ക്ക​ൽ ഷോ​പ്പ്, പെ​ട്രോ​ൾ പ​ന്പ് തു​ട​ങ്ങി​യ​വ സാ​ധാ​ര​ണ പോ​ലെ പ്ര​വ​ർ​ത്തി​ക്കും. ഹോ​ട്ട​ലു​ക​ളി​ൽ പാ​ഴ്സ​ൽ അ​നു​വ​ദി​ക്കും. വി​വാ​ഹം, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ എ​ന്നി​വ​യ്ക്ക് ആ​ർ ഡി ​ഒ​യു​ടെ പ്ര​ത്യേ​ക പാ​സ് വേ​ണം.