രോ​ഗി​ക​ളു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലു​ള്ള​വ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ പോ​ക​ണം
Monday, May 10, 2021 11:50 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലാ​യ​വ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ പോ​ക​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് നി​ർ​ദേ​ശി​ച്ചു. മാ​ന​ന്ത​വാ​ടി എ​രു​മ​ത്തെ​രു​വ് മീ​ൻ മാ​ർ​ക്ക​റ്റി​ൽ മ​ത്സ്യ വി​പ​ണ​ന​വു​മാ​യി ജോ​ലി ചെ​യ്തു വ​രു​ന്ന വ്യ​ക്തി​ക​ൾ​ക്കി​ട​യി​ൽ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്നു​ണ്ട്. പ​ന​മ​രം കെ​എ​സ്ഇ​ബി ഓ​ഫീ​സി​ൽ ഒ​ന്പ​തു​വ​രെ ജോ​ലി ചെ​യ്ത വ്യ​ക്തി​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. മാ​ന​ന്ത​വാ​ടി ഗാ​ന്ധി പാ​ർ​ക്കി​ൽ എം​ഡി​എം പ​ച്ച​ക്ക​റി​യി​ൽ അ​ഞ്ചാം​തി​യ​തി വ​രെ ജോ​ലി ചെ​യ്ത വ്യ​ക്തി പോ​സി​റ്റീ​വാ​ണ്.
ക​ൽ​പ്പ​റ്റ അ​ന്പി​ലേ​രി കൊ​ച്ചു​പു​ര​ത്തി​ൽ ഹൗ​സി​ൽ ന​ട​ന്ന മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്നു​ണ്ട്. മാ​ണ്ടാ​ട് മു​ട്ടി​ലി​ൽ ഏ​പ്രി​ൽ 30 ന് ​ന​ട​ന്ന ഒ​രു വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടും കേ​സു​ക​ൾ വ​രു​ന്നു​ണ്ട്.
ഏ​ഴു​വ​രെ ക​ൽ​പ്പ​റ്റ കെ​എ​സ്എ​ഫ്ഇ ബ്രാ​ഞ്ചി​ൽ ജോ​ലി ചെ​യ്ത വ്യ​ക്തി, എ​ട്ടു​വ​രെ ക​ണി​യാ​ന്പ​റ്റ എ​ട​ക്ക​ന്പം എ.​ജെ. സ്റ്റോ​ഴ്സ് ജോ​ലി ചെ​യ്ത വ്യ​ക്തി, മൂ​ല​ങ്കാ​വ് മി​ൽ​മ സൊ​സൈ​റ്റി​യി​ൽ ഏ​ഴു​വ​രെ ജോ​ലി ചെ​യ്ത വ്യ​ക്തി എ​ന്നി​വ​ർ പോ​സി​റ്റീ​വാ​യി​ട്ടു​ണ്ട്. ക​ൽ​പ്പ​റ്റ ടി​പി ടൈ​ൽ​സ് ഷോ​പ്പി​ൽ ജോ​ലി ചെ​യ്തു വ​രു​ന്ന വ്യ​ക്തി​ക​ൾ​ക്കി​ട​യി​ൽ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു​ണ്ട്.
മാ​ന​ന്ത​വാ​ടി വ​ര​ടി​മൂ​ല കോ​ള​നി, ക​രി​ന്പ​ല​മൂ​ല കോ​ള​നി, മ​ല്ലി​ശ്ശേ​രി കു​ന്ന് കോ​ള​നി, മാ​ന​ന്ത​വാ​ടി പാ​ട്ട​വ​യ​ൽ കോ​ള​നി, ആ​ലി​ഞ്ചോ​ട് കോ​ള​നി, ക​രി​ങ്ക​ണി​ക്കു​ന്ന് നാ​ല് സെ​ന്‍റ് കോ​ള​നി, മു​ള്ള​ൻ​കൊ​ല്ലി പാ​തി​രി കോ​ള​നി എ​ന്നി​വി​ട​ങ്ങ​ളി​ൽ ധാ​രാ​ളം കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്നു​ണ്ട്. ഇ​വ​രു​മാ​യി സ​ന്പ​ർ​ക്ക​മു​ള്ള​വ​ർ നി​ർ​ബ​ന്ധ​മാ​യും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു.