കുടിയേറ്റ മേഖലയിൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷം
Monday, May 10, 2021 11:50 PM IST
പു​ൽ​പ്പ​ള്ളി: മേ​ഖ​ല​യി​ൽ കോ​വി​ഡ് വ്യാ​പ​നം ദി​നം പ്ര​തി രൂ​ക്ഷ​മാ​കു​ന്ന​ത് ജ​ന​ങ്ങ​ളെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു. മു​ള്ള​ൻ​കൊ​ല്ലി​യി​ലെ ചി​ല ആ​ദി​വാ​സി കോ​ള​നി​ക​ളി​ൽ ക്ര​മാ​തീ​ത​മാ​യി കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​ത് ആ​ശ​ങ്ക​യ്ക്കി​ട​യാ​ക്കു​ന്നു​ണ്ട്. ആ​രോ​ഗ്യ വ​കു​പ്പും ത്രി​ത​ല പ​ഞ്ചാ​യ​ത്തും പോ​ലീ​സു​മു​ൾ​പ്പെ​ടെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഏ​റെ ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും ക​ഴി​ഞ്ഞ ദി​വ​സം പു​ൽ​പ്പ​ള്ളി മേ​ഖ​ല​യി​ൽ മാ​ത്രം മൂ​ന്ന് പേ​രാ​ണ് കോ​വി​ഡി​നെ തു​ട​ർ​ന്ന് മ​രി​ച്ച​ത്.
ക​ബ​നി​ഗി​രി കു​റ്റി​ക്കാ​ട്ടി​ൽ ജ​നാ​ർ​ദ്ദ​ന​ൻ, ചെ​റു​വ​ള്ളി ചി​ക്ക​ണ്ണ​ൻ മൂ​പ്പ​ൻ, ശി​ശു​മ​ല ത​കി​ടി​പു​റ​ത്ത് ത്രേ​സ്യാ​മ്മ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ജി​ല്ലാ ക​ള​ക്ട​റും ഡി​എം​ഒ യും ​ജി​ല്ലാ പോ​ലി​സ് മേ​ധാ​വി​യു​ൾ​പ്പെ​ടെ മേ​ഖ​ല​യി​ലെ​ത്തി കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്നു​ണ്ട്. എ​ന്നി​ട്ടു​പോ​ലും അ​നാ​വ​ശ്യ​മാ​യി ടൗ​ണി​ലും ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലും എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച് വ​രി​ക​യാ​ണ്. ലോ​ക്ക് ഡൗ​ണ്‍ ക​ർ​ശ​ന​മാ​ക്കു​ന്പോ​ഴും ഇ​തൊ​ന്നും ത​ങ്ങ​ൾ​ക്ക് ബാ​ധ​ക​മ​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ചി​ല​ർ.
ആ​രോ​ഗ്യ വ​കു​പ്പ് കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് രാ​പ്പ​ക​ലി​ല്ലാ​തെ സേ​വ​നം ന​ൽ​കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ടെ ടൗ​ണി​ലെ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ലു​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തും ആ​ശ​ങ്ക​യ്ക്കി​ട​യാ​ക്കി​യി​രു​ന്നു. കോ​വി​ഡ് രോ​ഗി​ക​ളു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലു​ള്ള​വ​ർ നി​ർ​ബ​ന്ധ​മാ​യും ക്വാ​റ​ന്‍റൈ​നി​ലി​രി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പും ആ​ശാ വ​ർ​ക്ക​ർ​മാ​രും നി​ർ​ദേ​ശം ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ലും ഇ​തൊ​ന്നും പാ​ലി​ക്കാ​ൻ പ​ല​രും ത​യാ​റാ​കാ​ത്ത​ത് ആ​ശ​ങ്ക വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​കു​ന്നു​ണ്ട്.