കാ​രാ​പ്പു​ഴ അ​ഡ്വ​ഞ്ച​ർ പാ​ർ​ക്ക്: നി​ക്ഷേ​പ​ക​രെ ഗ​തി​കേ​ടി​ലാ​ക്കി കോ​വി​ഡ് വ്യാ​പ​നം
Monday, May 10, 2021 12:09 AM IST
ക​ൽ​പ്പ​റ്റ: ജ​ല​വി​ഭ​വ വ​കു​പ്പി​നു കീ​ഴി​ലു​ള്ള കാ​രാ​പ്പു​ഴ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ൽ അ​ഡ്വ​ഞ്ച​ർ പാ​ർ​ക്കി​നു മു​ത​ൽ മു​ട​ക്കി​യ​വ​രെ കോ​വി​ഡ് വ്യാ​പ​നം ഗ​തി​കേ​ടി​ലാ​ക്കി. ഏ​ക​ദേ​ശം ര​ണ്ടു കോ​ടി രൂ​പ ചെ​ല​വി​ൽ സ​ജ്ജീ​ക​രി​ച്ച അ​ഡ്വ​ഞ്ച​ർ പാ​ർ​ക്ക് ഏ​താ​നും ആ​ഴ്ച​ക​ൾ മാ​ത്ര​മാ​ണ് സം​രം​ഭ​ക​ർ​ക്കു പ്ര​വ​ർ​ത്തി​പ്പി​ക്കാ​നാ​യ​ത്.
കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ട​ച്ച വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്രം തു​റ​ക്കാ​ൻ വൈ​കി​യാ​ൽ ഉ​ണ്ടാ​കു​ന്ന പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഓ​ർ​ത്ത് ഉ​രു​കു​ക​യാ​ണ് സം​രം​ഭ​ക​രു​ടെ ഉ​ള്ളം. ജീ​വി​ത സ​ന്പാ​ദ്യ​വും ബാ​ങ്ക് വാ​യ്പ​യും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ആ​രം​ഭി​ച്ച​താ​ണ് അ​ഡ്വ​ഞ്ച​ർ പാ​ർ​ക്ക്. പ്ര​വാ​സി​യ​ട​ക്കം മൂ​ന്നു വ​യ​നാ​ട്ടു​കാ​രും ഒ​രു ക​ണ്ണൂ​ർ സ്വ​ദേ​ശി​യും കാ​രാ​പ്പു​ഴ എ​യ്റോ അ​ഡ്വ​ഞ്ച​ർ എ​ന്ന പേ​രി​ൽ ആ​രം​ഭി​ച്ച സം​രം​ഭ​മാ​ണ് അ​ഡ്വ​ഞ്ച​ർ പാ​ർ​ക്കി​നു മു​ത​ൽ മു​ട​ക്കി​യ​ത്.
ജി​ല്ല​യി​ലെ പ്ര​ധാ​ന പ​രി​സ്ഥി​തി സൗ​ഹൃ​ദ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​ണ് കാ​രാ​പ്പു​ഴ. ഇ​വി​ടം കൂ​ടു​ത​ൽ സ​ന്ദ​ർ​ശ​ക സൗ​ഹൃ​ദ​മാ​ക്കു​ന്ന​തി​നു വി​ഭാ​വ​നം ചെ​യ്ത​താ​ണ് അ​ഡ്വ​ഞ്ച​ർ പാ​ർ​ക്ക്. ഇ​തി​ന്‍റെ മൂ​ന്നു വ​ർ​ഷ​ത്തെ ന​ട​ത്തി​പ്പ​വ​കാ​ശം നാ​ഷ​ണ​ൽ അ​ഡ്വ​ഞ്ച​ർ ഫൗ​ണ്ടേ​ഷ​നാ​ണ് ജ​ല​വി​ഭ​വ വ​കു​പ്പ് ന​ൽ​കി​യ​ത്. വ​രു​മാ​ന​ത്തി​ന്‍റെ 20 ശ​ത​മാ​നം ജ​ല​വി​ഭ​വ വ​കു​പ്പി​നു ല​ഭി​ക്കു​ന്ന വി​ധ​ത്തി​ലാ​യി​രു​ന്നു എ​ൻ​എ​എ​ഫു​മാ​യു​ള്ള ക​രാ​ർ. എ​ൻ​എ​എ​ഫു​മാ​യു​ള്ള ധാ​ര​ണ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​ത്തി​പ്പു ചു​മ​ത​ല കാ​രാ​പ്പു​ഴ എ​യ്റോ അ​ഡ്വ​ഞ്ച​റി​നു കി​ട്ടി​യ​ത്.
സി​പ്‌​ലൈ​ൻ, ഹ്യൂ​മ​ൻ സ്ലിം​ഗ് ഷോ​ട്ട്, ബ​ഞ്ചി ട്രം​പോ​ളി​ൻ, ട്രം​പോ​ളി​ൻ പാ​ർ​ക്ക്, ഹ്യൂ​മ​ൻ ഗെ​യ്റോ എ​ന്നീ സൗ​ക​ര്യ​ങ്ങ​ളോ​ടെ 2020 ഫെ​ബ്രു​വ​രി 23നാ​യി​രു​ന്നു അ​ഡ്വ​ഞ്ച​ർ പാ​ർ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം. 16 ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ൾ പാ​ർ​ക്ക് പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​യ്ക്കാ​ൻ സം​രം​ഭ​ക​ർ നി​ർ​ബ​ന്ധി​ത​രാ​യി.
കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​രാ​പ്പു​ഴ ഉ​ൾ​പ്പെ​ടെ ജി​ല്ല​യി​ലെ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ പൂ​ട്ടി​യ​പ്പോ​ൾ പാ​ർ​ക്കി​നും താ​ഴു​വീ​ഴു​ക​യാ​യി​രു​ന്നു. മാ​സ​ങ്ങ​ൾ നീ​ണ്ട ഇ​ട​വേ​ള​യ്ക്കു​ശേ​ഷം 2021 ജ​നു​വ​രി 16നാ​ണ് കാ​രാ​പ്പു​ഴ ടൂ​റി​സം കേ​ന്ദ്ര​ത്തി​ന്‍റെ​യും അ​ഡ്വ​ഞ്ച​ർ പാ​ർ​ക്കി​ന്‍റെ​യും പ്ര​വ​ർ​ത്ത​നം പു​ന​രാം​ഭി​ച്ച​ത്. പാ​ർ​ക്കി​ൽ​നി​ന്നു മെ​ച്ച​പ്പെ​ട്ട ദി​ന വ​രു​മാ​നം ല​ഭി​ച്ചു​തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ന്‍റെ വ​ര​വ്. ഇ​തേ​ത്തു​ട​ർ​ന്നു ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ഉ​ത്ത​ര​വ​നു​സ​രി​ച്ചു ഏ​പ്രി​ൽ 23നു ​പാ​ർ​ക്ക് വീ​ണ്ടും അ​ട​ച്ചു.
സം​വി​ധാ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​നും സ​ന്ദ​ർ​ശ​ക​രു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും എ​ൻ​എ​എ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ള്ള 18 പേ​രെ പാ​ർ​ക്കി​ൽ നി​യ​മി​ച്ചി​രു​ന്നു. അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ൽ​നി​ന്നു​ള്ള​വ​രാ​യി​രു​ന്നു ഇ​തി​ൽ അ​ധി​ക​വും. 2020ലെ ​അ​ട​ച്ചി​ട​ൽ കാ​ല​ത്തു ജീ​വ​ന​ക്കാ​രെ ഏ​താ​നും മാ​സം നി​ല​നി​ർ​ത്തി​യ സം​രം​ഭ​ക​ർ പി​ന്നീ​ട് സ്വ​ദേ​ശ​ങ്ങ​ളി​ലേ​ക്കു മ​ട​ക്കി. പാ​ർ​ക്ക് പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നു ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ തി​രി​കെ വി​ളി​ച്ച ഇ​വ​രെ വീ​ണ്ടും നാ​ടു​ക​ളി​ലേ​ക്കു അ​യ​ച്ചു. പാ​ർ​ക്ക് ഇ​നി എ​ന്നു തു​റ​ക്കാ​ൻ ക​ഴി​യു​മെ​ന്ന​തി​ൽ വ്യ​ക്ത​ത​യി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണി​തെ​ന്നു സം​രം​ഭ​ക​രി​ൽ ഒ​രാ​ൾ പ​റ​ഞ്ഞു.
പാ​ർ​ക്കി​നാ​യി എ​യ്റോ അ​ഡ്വ​ഞ്ച​ർ നി​ക്ഷേ​പി​ച്ച തു​ക​യി​ൽ 70 ശ​ത​മാ​ന​ത്തോ​ളം ബാ​ങ്ക് വാ​യ്പ​യാ​ണ്. 2020ലെ ​ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്തു വാ​യ്പ ഗ​ഡു​ക്ക​ളു​ടെ തി​രി​ച്ച​ട​വി​നു സാ​വ​കാ​ശം അ​നു​വ​ദി​ച്ചെ​ങ്കി​ലും പ​ലി​ശ ഇ​ള​വോ മ​റ്റാ​നു​കൂ​ല്യ​ങ്ങ​ളോ ല​ഭി​ച്ചി​രു​ന്നി​ല്ല.